
മാഹി: ന്യൂ മാഹി ടൗണിൽ മരങ്ങൾ മുറിക്കുന്നതിനിടെ മൂന്ന് നീർകാക്കകൾ ചത്ത സംഭവത്തിൽ കേസെടുത്ത് വനംവകുപ്പ്. മാഹി പാലത്തിന് സമീപമുളള ഒരു മരവും രണ്ട് മരങ്ങളുടെ ചില്ലകളുമാണ് വെട്ടിയത്. മരച്ചില്ലകൾ മുറിക്കുന്നതിനിടെ മരത്തിലുണ്ടായിരുന്ന കൂട്ടിലെ പക്ഷികളും പക്ഷിക്കുഞ്ഞുങ്ങളും ചത്തു. മുട്ടകളും നശിച്ചിരുന്നു. പരിക്കേറ്റ ഒരു പക്ഷികുഞ്ഞിനെ സന്നദ്ധപ്രവർത്തകർ ഏറ്റെടുത്തു.
പക്ഷികളുടെ പ്രജനനകാലം ഒഴിവാക്കി മാത്രമേ മരം മുറിക്കാവൂ എന്ന നിബന്ധനയുണ്ടായിരുന്നുവെന്നും ഇത് പാലിക്കാതെയാണ് ബന്ധപ്പെട്ടവർ മരംമുറിച്ചതെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു. വന്യജീവി സംരക്ഷണ നിയമം പ്രകാരമാണ് കേസ്. എന്നാൽ അപകട ഭീഷണിയുള്ള മരങ്ങളുടെ ചില്ലകളാണ് മുറിച്ചുമാറ്റിയതെന്ന് ന്യൂമാഹി പഞ്ചായത്ത് വിശദീകരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam