റെക്കോര്‍‍ഡ് സന്ദര്‍ശകര്‍: ഇടുക്കി ഡാം കാണാനെത്തിയത് ഒരു ലക്ഷത്തിലേറെ പേര്‍

By Asianet MalayalamFirst Published Jun 1, 2019, 9:43 AM IST
Highlights

ഡാമിന് മുകളിലൂടെ പോകാൻ കൂടുതൽ ബഗ്ഗി കാറുകൾ ഏർപ്പെടുത്തിയും, ലഘുഭക്ഷണശാലകളുമെല്ലാം സന്ദര്‍ശകര്‍ക്ക് ഏറെ സൗകര്യപ്രദമായി. 

ചെറുതോണി: ഇടുക്കി അണക്കെട്ടിലെത്തിയ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന. ഈ അവധിക്കാലത്ത് ഒരു ലക്ഷത്തോളം പേരാണ് ഡാം കാണാൻ എത്തിയത്. മഹാപ്രളയം പുറകോട്ടടിച്ച ഇടുക്കിയിലെ ടൂറിസം മേഖലയുടെ തിരിച്ചു വരവ് കൂടിയായാണ് അധികൃതര്‍ സന്ദര്‍ശകരുടെ എണ്ണത്തിലെ വര്‍ധനവിനെ കാണുന്നത്. 

ഇടുക്കിയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെല്ലാം സന്ദർശകര്‍ നിറയുകയാണ്.ഇടുക്കി ഡാം കാണാൻ മാത്രം എത്തിയത് ഒരു ലക്ഷത്തിലധികം പേർ. ഇടുക്കി, ചെറുതോണി അണക്കെട്ടുകളും, വൈശാലി ഗുഹയും, ബട്ടർഫ്ലൈ പാർക്കുമെല്ലാം കാഴ്ചക്കാരുടെ മനം നിറയ്ക്കുന്നു. ഡാമിന് മുകളിലൂടെ സഞ്ചരിക്കാന്‍ കൂടുതൽ ബഗ്ഗി കാറുകൾ ഏർപ്പെടുത്തിയും, പുതുതായി ആരംഭിച്ച ലഘുഭക്ഷണശാലകളും സന്ദര്‍ശകര്‍ക്ക് ഏറെ സൗകര്യപ്രദമായെന്നാണ് വിലയിരുത്തല്‍. 

ജനുവരി മുതൽ കഴിഞ്ഞ അഞ്ച് മാസം എല്ലാ ദിവസങ്ങളിലും ഡാമിൽ സന്ദർശകരെ അനുവദിച്ചിരുന്നു. അവധിക്കാലം കഴിയുന്നതോടെ ഇനിയിത് ശനിയും ഞായറും ,പൊതു അവധി ദിവസങ്ങളിലും മാത്രമാകും.

click me!