Malappuram Death : മലപ്പുറത്ത് അനസ്തേഷ്യ നൽകിയതിന് പിന്നാലെ വീട്ടമ്മയുടെ മരണം, ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

Published : Dec 15, 2021, 06:59 AM IST
Malappuram Death : മലപ്പുറത്ത് അനസ്തേഷ്യ നൽകിയതിന് പിന്നാലെ വീട്ടമ്മയുടെ മരണം, ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

Synopsis

ഹെര്‍ണിയ  ശസ്ത്ര ക്രിയക്ക്  മുമ്പ് നൽകിയ അനസ്തേഷ്യാ കുത്തിവെപ്പിനു പിന്നാലെയാണ് മരണം സംഭവിച്ചത്. അനസ്ത്യേഷ നല്‍കിയതിലെ പിഴവാണ് മരണത്തിനു കാരണമെന്നാണ് ബന്ധുക്കളുടെ പരാതി.

മലപ്പുറം: മലപ്പുറം പാലേമാട്ടിലെ വീട്ടമ്മയുടെ (House Wife) മരണത്തിന് (Death) കാരണം ചികിത്സാ പിഴവെന്ന് ആരോപണം. പാലേമാട് മാമ്പറമ്പിൽ രത്നമ്മയുടെ  മരണത്തില്‍ അന്വേഷണം ആവശ്യപെട്ട് ബന്ധുക്കള്‍ പൊലീസില്‍ (Police) പരാതി  നൽകി. കഴിഞ്ഞ മാസം 23നാണ് രത്നമ്മ ചുങ്കത്തറ മാർത്തോമാ ആശുപത്രിയിൽ  ചികിത്സയിലിരിക്കെ മരിച്ചത്.

ഹെര്‍ണിയ  ശസ്ത്ര ക്രിയക്ക്  മുമ്പ് നൽകിയ അനസ്തേഷ്യാ കുത്തിവെപ്പിനു പിന്നാലെയാണ് മരണം സംഭവിച്ചത്. അനസ്ത്യേഷ നല്‍കിയതിലെ പിഴവാണ് മരണത്തിനു കാരണമെന്നാണ് ബന്ധുക്കളുടെ പരാതി. മരണ വിവരം ക്യത്യമായി അറിയിക്കാതെ ഒളിച്ചുവെക്കാൻ ആശുപത്രി അധികൃതര്‍ ശ്രമിച്ചെന്നും അവര്‍ പരാതിപെട്ടു.

തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് എത്തി  ഇൻക്വസ്റ്റും മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടവും നടത്തിയാണ് മൃതദേഹം സംസ്ക്കരിച്ചത്. എന്നാല്‍ ചികിത്സയില്‍ പിഴവുണ്ടായിട്ടില്ലെന്നും ഹൃദയാഘാതമാണ് പെട്ടന്നുള്ള  മരണത്തിന് കാരണമെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ ഇക്കാര്യം വ്യക്തമാവുമെന്നും അവര്‍ വിശദീകരിച്ചു.
 

PREV
Read more Articles on
click me!

Recommended Stories

വാഹനം വീണുകിടക്കുന്നത് കണ്ടത് വഴിയിലൂടെ പോയ യാത്രക്കാർ, കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം
'കാർ ബൈക്കിന് സൈഡ് നൽകിയില്ല, വണ്ടിയിൽ തട്ടാൻ ശ്രമിച്ചു'; കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ