
കണ്ണൂർ: കണ്ണൂർ നഗരത്തിൽ 70കാരൻ മരിച്ച് രണ്ടുദിവസമായിട്ടും കുടുംബാംഗങ്ങൾ വിവരം പുറത്തറിയിക്കാതിരുന്ന സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മരിച്ച അബ്ദുൾ റസാഖിന്റെ ഭാര്യയിൽ നിന്നും മകളിൽ നിന്നും ടൗൺ പൊലീസ് ഇന്ന് മൊഴിയെടുക്കും.
വീട്ടിൽ സ്വന്തം മുറിയിൽ കട്ടിലിൽ നിന്ന് നിലത്ത് വീണ് കിടന്ന നിലയിലായിരുന്നു മൃതദേഹം. ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. നാലുപേർ താമസിച്ച വീട്ടിലെ ഒരു മുറിയിൽ ഒരാൾ മരിച്ച് ദിവസങ്ങളായിട്ടും വീട്ടുകാർ അറിഞ്ഞില്ലെന്നത് ഏറെ ദുരൂഹമാണെന്നാണ് പൊലീസിന്റെ നിഗമനം.
അബ്ദുൾ റസാഖിന്റെ മൃതദേഹത്തിൽ ഇന്ന് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാകും. ഇതോടെ മരണ കാരണം വ്യക്തമാകും. അബ്ദുൾ റസാഖിന്റെ തലയ്ക്ക് മുറിവേറ്റതും ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. അയൽപക്കത്തുള്ളവരുമായി ബന്ധം സൂക്ഷിക്കാത്ത കുടുംബമായിരുന്നു ഇവരെന്നാണ് നാട്ടുകാർ പൊലീസിനോട് പറഞ്ഞത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam