
കല്‍പ്പറ്റ: റോഡുകളുടെ കാര്യത്തില്‍ കുറച്ചുകാലമായി കേട്ടുവരുന്ന അന്താരാഷ്ട്ര നിലവാരം എന്നത് ഒരു തരത്തിലും ബാധകമല്ലാത്ത രീതിയിലാണ് വയനാട്ടിലൂടെ കടന്നുപോകുന്ന കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാത 766. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പാതകളിലൊന്നായിട്ട് പോലും അതിനൊത്ത വീതിയോ സൂചനാ ബോര്‍ഡുകളോ റോഡിലില്ല. ഇന്നലെ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടമുണ്ടായ വെള്ളാരംകുന്നില്‍ 'തലങ്ങും വിലങ്ങും'വളവുകളാണ്. അതാണെങ്കിലോ നല്ല അര്‍ധവൃത്താകൃതി എന്ന് വേണമെങ്കിലും പോലും വിളിക്കാന്‍ കഴിയുന്ന വളവുകള്‍.
വളവുകളും ഇറക്കങ്ങളും ഉള്ള റോഡില്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയെന്നു പാളിയാല്‍ വലിയ അപകടം ഉറപ്പാണ്. ഇന്നലെ കെ.എസ്.ആര്‍.ടി.സിയുടെ ടൗണ്‍ ടു ടൗണ്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിന് ഒരു കാരണം റോഡിന്റെ അശാസ്ത്രീയ നിര്‍മാണം തന്നെയാണെന്ന് നാട്ടുകാര്‍ പറയുന്നത്. ദേശീയപാതയായിട്ടുപോലും വളവകുള്‍ക്ക് ഒന്നും ഒരു മയവുമില്ലെന്ന് നാട്ടുകാര്‍ പറയുന്നത്. ബ്രേക്ക് തകരാര്‍ സംഭവിച്ചതാണ് അപകടകാരണം എന്ന് പറയുമ്പോളും ഇത്തരം താഴ്ച്ചകളുള്ള ഇടങ്ങളില്‍ ബ്രേക്ക് തകരാര്‍ സംഭവിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടത്തിന് വ്യാപ്തി വർധിപ്പിക്കുമെന്നതാണ് വസ്തുത.
വളവ് തിരിഞ്ഞ് വരുന്നതിനിടെ ബസ് നിയന്ത്രണം വിട്ടു റോഡരികിലെ ഹോം സ്റ്റേയുടെ മുറ്റത്തേക്കാണ് മറിഞ്ഞത്. 59 യാത്രക്കാര്‍ ഉണ്ടായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. കാര്യമായ പരിക്കുമൊന്നുമില്ലാതെ യാത്രക്കാരെല്ലാം രക്ഷപ്പെട്ടെങ്കിലും അധികൃതര്‍ക്ക് വലിയ പാഠമാണ് ഈ അപകടം നല്‍കുന്നത്. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇന്നലെ തന്നെ പുറത്തുവന്നിരുന്നു. മുന്‍ഭാഗം കുത്തി മറിഞ്ഞ വാഹനത്തില്‍ നിന്ന് ഇഴഞ്ഞ് പുറത്തെത്തുന്ന യാത്രക്കാരുടെ ദൃശ്യങ്ങള്‍ ഭീതിതമാണ്.
അപകടം നടന്നതിന് പിന്നാലെ എത്തിയ നാട്ടുകാരും ഹോംസ്റ്റേയില്‍ ഉണ്ടായിരുന്ന ജീവനക്കാരുമൊക്കെയാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. കല്‍പ്പറ്റയില്‍ നിന്ന് താമരശ്ശേരി ചുരം എത്തുന്നത് വരെ അപകടങ്ങള്‍ പതിയിരിക്കുന്ന ഒട്ടേറെ ഇടങ്ങള്‍ ദേശീയപാത 766 ഉണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വെള്ളാരംകുന്നിന് സമീപം സിമന്റ് ലോറി ഇടിച്ചുകയറിയതിന് തുടര്‍ന്ന് കെട്ടിടം തന്നെ മറിഞ്ഞുവീണ അപകടം ഉണ്ടായിരുന്നു. വളവുകളും ഇറക്കവും റോഡിന്റെ വീതി കുറവും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് ഡ്രൈവര്‍മാരും ചൂണ്ടിക്കാട്ടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam