സുരക്ഷ ഉറപ്പാക്കാതെ മാൻഹോൾ വഴി ടാങ്കിലേക്ക് ഇറങ്ങി, ശ്വസം മുട്ടി മരണം; റിപ്പോർട്ട്‌ ഇന്ന് സമർപ്പിക്കും

Published : Oct 01, 2025, 01:48 PM ISTUpdated : Oct 01, 2025, 01:57 PM IST
Death

Synopsis

ആവശ്യമായ സുരക്ഷ ഉറപ്പൊക്കാതെയാണ് തൊഴിലാളികൾ ടാങ്കിലിറങ്ങിയതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുകൾക്ക് വിട്ടുനൽകും. 

കട്ടപ്പന : ഇടുക്കി കട്ടപ്പനയിൽ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശ്വസം മുട്ടി മൂന്ന് പേർ മരിച്ച സംഭവത്തിൽ ജില്ല ഭരണകൂടം ഇന്ന് റിപ്പോർട്ട്‌ സമർപ്പിക്കും. ആവശ്യമായ സുരക്ഷ ഉറപ്പൊക്കാതെയാണ് തൊഴിലാളികൾ ടാങ്കിലിറങ്ങിയതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുകൾക്ക് വിട്ടുനൽകും. 

ഇന്നലെ രാത്രി 10 മണിയോടെയാണ് ഹോട്ടലിന് മുന്നിലെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ ആറംഗ സംഘമെത്തിയത്. ജോലി കരാർ എടുത്ത തമിഴ് നാട് കമ്പം സ്വദേശി ജയരാമൻ , ഗൂഡല്ലൂർ സ്വദേശികളായ സുന്ദര പാന്ധ്യൻ, മൈക്കിൾ എന്നിവർക്കാണ് ജീവൻ നഷ്ടമായത്. മൈക്കിളാണ് ആദ്യം മാൻഹോൾ വഴി ടാങ്കിലേക്ക് ഇറങ്ങിയത്. ഒക്സിജൻ കിട്ടാതെ ഇദ്ദേഹം കുടുങ്ങി. സംഭവസ്ഥലത്ത് എത്തിയ ഫയർഫോഴ്സും കട്ടപ്പന സർക്കിൾ ഇൻസ്പെക്ടർ ടി.സി മുരുകന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേർന്നാണ് മൂന്നുപേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്. 

ഒരാളെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും മറ്റ് രണ്ടുപേരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. കട്ടപ്പന പാറക്കടവിന് സമീപം പ്രവർത്തിച്ചിരുന്ന സ്വകാര്യ ഹോട്ടൽ പുതുക്കി പണിയുന്ന പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു ഇതിനിടെ ഹോട്ടലിന്റെ മുൻവശത്തെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ ആണ് ഇന്നലെ രാത്രി ഇവർ മാൻകോളിലൂടെ ഇറങ്ങിയത് ആദ്യം ഹോളിൽ ഇറങ്ങിയ ഒരാൾ കുടുങ്ങി ഇയാളെ രക്ഷിക്കാൻ പിന്നാലെ ഇറങ്ങിയ രണ്ടു പേരും ടാങ്കിൽ അകപ്പെടുകയായിരുന്നു വൃത്തിയാക്കാൻ ഇറങ്ങിയ മൂന്നു പേരെ കാണാതായതോടെ സമീപവാസികളും സ്വകാര്യ ഹോട്ടലിന്റെ ഉടമസ്ഥരും പരിശോധന നടത്തിയെങ്കിലും ഇവരെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതായതോടെ പോലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സും പൊലീസ് അധികൃതരും എത്തി രണ്ടു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ ആണ് മൂവരെയും പുറത്തെടുത്തത്. 

 

 

 

 

 

PREV
Read more Articles on
click me!

Recommended Stories

ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ
വാഹനം വീണുകിടക്കുന്നത് കണ്ടത് വഴിയിലൂടെ പോയ യാത്രക്കാർ, കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം