പൊലീസിന് കിട്ടിയ മസാലദോശയിൽ 'പുഴു'; തിരുവനന്തപുരം നഗരത്തിലെ ഹോട്ടൽ അടച്ചുപൂട്ടി

Published : Nov 18, 2019, 06:22 PM ISTUpdated : Nov 19, 2019, 12:54 PM IST
പൊലീസിന് കിട്ടിയ മസാലദോശയിൽ 'പുഴു'; തിരുവനന്തപുരം നഗരത്തിലെ ഹോട്ടൽ അടച്ചുപൂട്ടി

Synopsis

 ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ വാങ്ങിയ മസാലദോശയിലാണ് പുഴുവിനെ കണ്ടെത്തിയത്  പൊലീസ് ഉദ്യോഗസ്ഥർ കോർപ്പറേഷനിലെ ആരോഗ്യവിഭാഗത്തെ അറിയിച്ചു. ഇവരാണ് ഹോട്ടൽ അടച്ചുപൂട്ടാൻ ഉത്തരവിട്ടത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലിൽ നിന്ന് പൊലീസുകാർക്ക് നൽകിയ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി. തിരുവനന്തപുരം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ വാങ്ങിയ മസാലദോശയിലാണ് പുഴുവിനെ കണ്ടെത്തിയതായി പരാതി ഉയർന്നത്.

തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപമുളള ശ്രീ പദ്‌മനാഭ ഹോട്ടലിൽ നിന്നാണ് പുഴു ഉള്ള മസാല ദോശ പൊലീസിന് നൽകിയത്. സംഭവം പൊലീസ് ഉദ്യോഗസ്ഥർ തിരുവനന്തപുരം കോർപ്പറേഷനിലെ ആരോഗ്യവിഭാഗത്തെ അറിയിച്ചു. നഗരസഭ ഉദ്യോഗസ്ഥരെത്തി ഹോട്ടൽ അടച്ചുപൂട്ടാൻ ഉത്തരവ് നൽകി. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തുന്നിയ വസ്ത്രം വാങ്ങാനെത്തി അയൽവാസി, എത്ര വിളിച്ചിട്ടും യുവതി വാതിൽ തുറന്നില്ല; വാതിൽ കുത്തിത്തുറന്നപ്പോൾ പൊള്ളലേറ്റ് മരിച്ച നിലയിൽ
സ്‌നേഹതീരം ബീച്ചില്‍ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് മുങ്ങിത്താണ് 2 എന്‍ജിനിയറിങ് വിദ്യാര്‍ഥികൾ; രക്ഷകരായി ലൈഫ് ഗാര്‍ഡുകള്‍