റിട്ട. കോളേജ് ജീവനക്കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Published : Mar 12, 2022, 10:20 PM ISTUpdated : Mar 12, 2022, 10:24 PM IST
റിട്ട. കോളേജ് ജീവനക്കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Synopsis

കലാകാരനായിരുന്ന അനില്‍കുമാര്‍ ഒന്നു രണ്ട് സിനമകളില്‍ ചെറിയ വേഷം ചെയ്തിട്ടുണ്ട്.  

ആലപ്പുഴ: എസ്ഡി കോളേജ് റിട്ട. ജീവനക്കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുനിസിപ്പല്‍ ഓഫീസ് വാര്‍ഡില്‍ കൊമ്പത്താര്‍ പറമ്പില്‍ അനില്‍ കുമാറി (കണ്ണന്‍-58) നെയാണ് മരിച്ച നിലയില്‍ വെള്ളക്കിണറിന് സമീപത്തെ ഇയാളുടെ വീട്ടില്‍ കാണപ്പെട്ടത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന അനില്‍കുമാറിനെ ഇന്ന് പുറത്ത് കാണാതായതോടെ വൈകുന്നേരം അയല്‍വാസിയും  മുനിസിപ്പല്‍ കൗണ്‍സിലറുമായ എ എസ് കവിതയെ  വിവരം അറിയിച്ചു.

കവിതയെത്തി പൊലീസിനെ വിളിച്ച് വരുത്തി കതക് തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. സൗത്ത് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. കലാകാരനായിരുന്ന അനില്‍കുമാര്‍ രണ്ട് സിനിമകളില്‍ ചെറിയ വേഷം ചെയ്തിട്ടുണ്ട്. അവിവാഹിതനാണ്. സഹോദരി സമീത്ത്.
 

PREV
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം