
തിരുവനന്തപുരം: അഞ്ചുതെങ്ങിൽ റവന്യൂ ഡിപ്പാർട്മെന്റ് ജീവനക്കാരി ആത്മഹത്യചെയ്ത സംഭവത്തിൽ തൊഴിലിടത്തെ മാനസിക പീഡനമെന്ന് ബന്ധുക്കൾ. അഞ്ചുതെങ്ങ് കായിക്കര വെണ്മതിയിൽ ആനി (48)യെയാണ് പുലർച്ചയോടെ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത്. തിരുവനന്തപുരം റവന്യൂ ഡിപ്പാർട്മെന്റ് ജീവനക്കാരിയായിരുന്നു ആനി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആനി ജോലി സംബന്ധമായ വിഷയങ്ങളിൽ കടുത്ത മാനസിക സംഘർഷത്തിലായിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്.
അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയിൽ ആനിയുടേതെന്ന് സംശയിക്കുന്ന ഡയറി കണ്ടെത്തി. ഡയറിയിൽ യുവതി തന്റെ മനസ്സിക സംഘർഷത്തിന്റെ കാരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. പോലീസ് നടപടി ക്രമങ്ങൾക്ക് ശേഷം പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്കായ് മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam