
കല്‍പകഞ്ചേരി: പതിനാലുകാരിയെ ലഹരിക്ക് അടിയമയാക്കി മാസങ്ങളോളം പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ കൂടി പൊലീസിന്റെ പിടിയിലായി. വളവന്നൂര്‍ സ്വദേശികളായ കുണ്ടില്‍ മുഹമ്മദ് സാലിഫ് (22), കുണ്ടില്‍ മുഹമ്മദ് ഉബൈസ് (21) എന്നിവരെയാണ് കല്‍പകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടക അതിര്‍ത്തിയായ കുടകില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഇതോടെ സംഭവത്തില്‍ പിടിയിലായ പ്രതികളുടെ എണ്ണം നാലായി. കന്മനം സ്വദേശി ചങ്ങണക്കാട്ടില്‍ മുഹമ്മദ് അഫ്ലഹ് (22), തെയ്യാല സ്വദേശി ചാണാട്ട് മുഹമ്മദ് റാസിഖ് (22) എന്നിവര്‍ നേരത്തെ എറണാകുളത്ത് നിന്ന് പൊലീസ് പിടികൂടിയിരുന്നു.
മൂന്നു പേര്‍കൂടി ഇനി പിടിയിലാകാനുണ്ട്. ലഹരി മരുന്ന് നല്‍കിയും ബ്ലാക്ക് മെയില്‍ ചെയ്തും പല സമയങ്ങളിലായി പീഡിപ്പിച്ചുവെന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് കല്‍പകഞ്ചേരി പൊലീസ് ഏഴു പേര്‍ക്കെതിരെ കേസെടുത്തത്. എട്ടു മാസം മുമ്പ് ഇന്‍സ്റ്റഗ്രാം വഴി സൗഹൃദത്തിലായ പ്രതികള്‍ പലപ്പോഴായി വീട്ടില്‍ എത്തിയെന്നും ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്നുമാണ് മൊഴി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam