തുറവൂരിൽ മുന്നറിയിപ്പില്ലാതെ റോഡ് പൊളിച്ചു; ഗതാഗതം സ്തംഭിച്ചു

Published : Oct 27, 2026, 08:25 AM IST
thuravoor road block

Synopsis

കഴിഞ്ഞ ദിവസം രാവിലെയാണ് തിരക്കേറിയ റോഡിൽ പെട്ടെന്ന് കുഴിയെടുത്ത് പണി തുടങ്ങിയത്. ഇതോടെ നൂറുകണക്കിന് വാഹനങ്ങൾ വഴിയിൽ കുടുങ്ങി. വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാതെ വന്നതോടെ തുറവൂർ കവലയിൽ മണിക്കൂറുകളോളം വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.

തുറവൂർ(ആലപ്പുഴ): യാതൊരു മുന്നറിയിപ്പും നൽകാതെ വാട്ടർ അതോറിറ്റി തുറവൂർ-തൈക്കാട്ടുശ്ശേരി റോഡ് പൊളിച്ചത് ജനങ്ങളെ കടുത്ത ദുരിതത്തിലാക്കി. കഴിഞ്ഞ ദിവസം രാവിലെയാണ് തിരക്കേറിയ റോഡിൽ പെട്ടെന്ന് കുഴിയെടുത്ത് പണി തുടങ്ങിയത്. ഇതോടെ നൂറുകണക്കിന് വാഹനങ്ങൾ വഴിയിൽ കുടുങ്ങി. വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാതെ വന്നതോടെ തുറവൂർ കവലയിൽ മണിക്കൂറുകളോളം വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.

കുടിവെള്ളം മുടങ്ങുമെന്ന അറിയിപ്പ് മാത്രമാണ് വാട്ടർ അതോറിറ്റി കഴിഞ്ഞ ദിവസം നൽകിയിരുന്നത്. റോഡ് പൊളിക്കുമെന്ന് മുൻകൂട്ടി അറിയിക്കാതിരുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. രാവിലെ സ്കൂളുകളിലേക്ക് പോയ വിദ്യാർഥികളും രക്ഷിതാക്കളുമാണ് ഇതുകാരണം ഏറെ ബുദ്ധിമുട്ടിയത്. ഗതാഗതം പൂർണമായി തടസ്സപ്പെട്ടതോടെ തൈക്കാട്ടുശ്ശേരി ഭാഗത്തുനിന്നുവന്ന വാഹനങ്ങൾ മുഴുവൻ വളമംഗലം കാവിൽ റോഡിലൂടെ തിരിച്ചുവിട്ടു. വടക്കുനിന്നുവന്ന ചെറിയ വാഹനങ്ങൾ കുത്തിയതോട് ഭാഗത്തുനിന്നും കിഴക്കോട്ട് തിരിച്ചുവിടേണ്ടിവന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ദേശീയപാതാ നിർമാണ കമ്പനിയുടെ രീതിക്ക് സമാനമായി യാതൊരു മുന്നറിയിപ്പുമില്ലാതെ വാട്ടർ അതോറിറ്റിയും തിരക്കേറിയ റോഡ് പൊളിച്ച് ജനങ്ങളെ വട്ടംകറക്കിയതിൽ നാട്ടുകാരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... സംസ്ഥാനത്ത് ഇന്ന് ട്രെയിനുകൾ വൈകും, കളമശ്ശേരിയിൽ സിഗ്നൽ നവീകരണം
ഭർത്താവിന്റെ സഞ്ചയന ചടങ്ങുകൾ നടക്കാനിരിക്കെ ഭാര്യയും അന്തരിച്ചു