
കൊച്ചി:കളമശ്ശേരിയിൽ സിഗ്നൽ നവീകരണം നടക്കുന്നതിനാൽ നടക്കുന്നതിനാൽ ഇന്ന് സംസ്ഥാനത്ത് ട്രെയിനുകൾ വൈകും. പരശുറാം എക്സ്പ്രസ്സും, നേത്രാവതിയും ഉൾപ്പെടെ 8 ട്രെയിനുകളാണ് വൈകുക. മംഗളൂരു കന്യാകുമാരി പരശുറാം എക്സ്പ്രസ് ഒരു മണിക്കൂർ പതിനഞ്ച് മിനുട്ടും, തിരുവനന്തപുരം - നേത്രാവതി എക്സപ്രസ് ഒരു മണിക്കൂർ ഇരുപത് മിനുട്ടുമാണ് വൈകുക. ഷാലിമാർ തിരുവനന്തപുരം എക്സ്പ്രസ് 50 മിനുട്ടും വൈകും. എറണാകുളം-ബെഗളൂരു വന്ദേഭാരത് തൃശ്ശൂരിൽ നിന്ന് പുറപ്പെടും. ബെഗളൂരു -എറണാകുളം വന്ദേഭാരത് തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam