ഭർത്താവിന്റെ സഞ്ചയന ചടങ്ങുകൾ നടക്കാനിരിക്കെ ഭാര്യയും അന്തരിച്ചു

Published : Oct 27, 2026, 07:17 AM IST
mannar umadevi death

Synopsis

ബുധനാഴ്ച അന്തരിച്ച കവിയും ഗ്രന്ഥകാരനും പ്രഭാഷകനും മുതിർന്ന സോഷ്യലിസ്റ്റ് നേതാവുമായിരുന്ന മാന്നാർ തോട്ടത്തിൽ എം സുരേന്ദ്രനാഥിന്റെ സഞ്ചയന ചടങ്ങുകൾ തിങ്കളാഴ്ച നടത്താനിരിക്കെയാണ് ഭാര്യ ഉമാദേവി (70) ഞായറാഴ്ച രാത്രി അന്തരിച്ചത്.

മാന്നാർ(ആലപ്പുഴ): ഭർത്താവിന്റെ സഞ്ചയന ചടങ്ങുകൾ നടക്കാനിരിക്കെ ഭാര്യയും അന്തരിച്ചു. കഴിഞ്ഞ ബുധനാഴ്ച അന്തരിച്ച കവിയും ഗ്രന്ഥകാരനും പ്രഭാഷകനും മുതിർന്ന സോഷ്യലിസ്റ്റ് നേതാവുമായിരുന്ന മാന്നാർ തോട്ടത്തിൽ എം സുരേന്ദ്രനാഥിന്റെ സഞ്ചയന ചടങ്ങുകൾ തിങ്കളാഴ്ച നടത്താനിരിക്കെയാണ് ഭാര്യ ഉമാദേവി (70) ഞായറാഴ്ച രാത്രി അന്തരിച്ചത്. ഇതോടെ ഭർത്താവിന്റെ സഞ്ചയന ചടങ്ങുകൾ മാറ്റിവെച്ച് തിങ്കളാഴ്ച വൈകിട്ട് നാലിന് ഉമാദേവിയുടെ സംസ്കാരം നടത്തി.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

മലപ്പുറം ആച്ചിക്കുളത്ത് തപോവനത്തിൽ കുടുംബാംഗമായ ഉമാദേവി രണ്ടു മാസത്തോളമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: എ രഘു (ദുബായ്), ജയന്തി. മരുമകൾ: നയന ബാലകൃഷ്ണൻ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വയനാട്ടിൽ 124.39 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവം; രാസലഹരിക്കടത്ത് കേസിലെ അഞ്ചാം പ്രതി ഒളിവിൽ കഴിഞ്ഞത് കോട്ടയത്ത്, പൊക്കി പൊലീസ്
'കസ്റ്റഡിയിലെടുത്ത് വാഹനത്തിൽ കയറ്റിയപ്പോൾ മുതൽ പൊതിരെ തല്ലി'; പൂഞ്ഞാറിൽ ആദിവാസി യുവാവിന് മർദ്ദനം, പൊലീസ് വാദങ്ങൾ തള്ളി പരാതിക്കാരൻ