കുഴിപോലും ഇല്ലാതിരുന്ന റോഡ് , പെട്ടെന്ന് ബൈക്ക് യാത്രികന്റെ മുന്നിൽ വൻ ഗര്‍ത്തം, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Published : Aug 11, 2024, 09:25 PM IST
കുഴിപോലും ഇല്ലാതിരുന്ന റോഡ് , പെട്ടെന്ന് ബൈക്ക് യാത്രികന്റെ മുന്നിൽ വൻ ഗര്‍ത്തം, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Synopsis

ബൈക്കിൽ വരുന്നതിനിടെ ശ്രദ്ധയിൽ കുഴി ശ്രദ്ധയിൽ പെട്ടതുകൊണ്ട് മാത്രം അപകടത്തില്‍പ്പെടാതെ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. 

കോഴിക്കോട്: ഊട്ടിയിലേക്ക് കോഴിക്കോട് വഴിയുള്ള ഹ്രസ്വദൂര പാതയായി ഉപയോഗിക്കുന്ന റോഡില്‍ രൂപപ്പെട്ടത് വന്‍ ഗര്‍ത്തം. ഇതുവഴി വരികയായിരുന്ന ബൈക്ക് യാത്രികനാണ് ഗര്‍ത്തം കണ്ടത്. ബൈക്കിൽ വരുന്നതിനിടെ ശ്രദ്ധയിൽ കുഴി ശ്രദ്ധയിൽ പെട്ടതുകൊണ്ട് മാത്രം അപകടത്തില്‍പ്പെടാതെ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. 

മാവൂര്‍ - കോഴിക്കോട് റൂട്ടില്‍ തെങ്ങിലക്കടവിന് സമീപം മെയിന്‍ റോഡിലാണ് വലിയ കുഴി രൂപപ്പെട്ടത്. കാര്യമായ കേടുപാടുകളൊന്നുമില്ലാത്ത റോഡിലുണ്ടായ ഗര്‍ത്തം വലിയ അപകട സാധ്യതയാണ് ഉണ്ടാക്കുന്നത്.  തുമരാമത്ത് വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി അപകട സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. റോഡിന്റെ ഒരു വശത്തുകൂടിയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ഇവിടെ മുന്‍പ് രൂപപ്പെട്ട കുഴി അധികൃതര്‍ സ്ഥലത്തെത്തി അടച്ചിരുന്നു. 

കഴിഞ്ഞ ആഴ്ചയുണ്ടായ ശക്തമായ മഴയില്‍ റോഡില്‍ വെള്ളം കയറിയിരുന്നു. റോഡിന്റെ വശങ്ങളിലുള്ള തണ്ണീര്‍ത്തടങ്ങളിലേക്ക് വെള്ളം ഒഴുക്കുന്നതിന് രണ്ട് വലിയ കാസ്റ്റ് അയണ്‍ പൈപ്പുകള്‍ ഉപയോഗിച്ചുള്ള കള്‍വര്‍ട്ടുകള്‍ സ്ഥാപിച്ചിരുന്നു. കാലപ്പഴക്കം കൊണ്ട് ഈ പൈപ്പുകളുടെ മുകള്‍ഭാഗം തകര്‍ന്നതാവാം ഗര്‍ത്തത്തിന് കാരണമായതെന്ന നിഗമനത്തിലാണ് അധികൃതര്‍.

പേര് അൾമാനിയ ജാനകീയ, കണ്ടെത്തിയത് കൊല്ലത്ത്, അൾമാനിയ ഇനത്തിൽ മൂന്നാമത്തേത്, ചീര ഇനത്തിൽ പെട്ട പുതിയ സസ്യം

ഇതങ്ങനെ ചുളുവിൽ കിട്ടില്ല മക്കളേ, ഇനിയെങ്കിലും മനസിലാക്കൂ; യോഗ്യതയും നിയമവും നോക്കിയാണ് നിയമനങ്ങളെന്ന് റെയിൽവേ

സർ, ഫ്യൂസ് ഊരരുത്, പൈസ വെച്ചിട്ടുണ്ട്, ഇനി അവര്‍ക്ക് അങ്ങനെ എഴുതേണ്ടി വരില്ല, ചെറിയൊരു സന്തോഷമുണ്ടെന്ന് രാഹുൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തോൽവിയെന്ന് പറഞ്ഞാൽ വമ്പൻ തോൽവി, മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ലതികാ സുഭാഷ്, കിട്ടിയത് വെറും 113 വോട്ട്
മുട്ടടയിൽ മിന്നിച്ച് വൈഷ്ണ സുരേഷ്; എൽഡിഎഫ് സിറ്റിങ് സീറ്റിൽ അട്ടിമറി ജയം