ബുധനൂരിൽ മോഷണവും മോഷണശ്രമങ്ങളും പെരുകുന്നു, പരാതിയുമായി പ്രദേശവാസികള്‍

Web Desk   | Asianet News
Published : Jan 13, 2020, 08:09 PM IST
ബുധനൂരിൽ മോഷണവും മോഷണശ്രമങ്ങളും പെരുകുന്നു, പരാതിയുമായി പ്രദേശവാസികള്‍

Synopsis

മുഖം ഭാഗികമായി മറച്ചും കയ്യിൽ ഗ്ലൗസും ധരിച്ച് കമ്പിവടിയും, മരകായുധങ്ങളുമായെത്തിയ മോഷ്ടാക്കൾ ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ കുത്തിതുറന്ന് പണവും അപഹരിച്ചു. 

മാന്നാർ: ആലപ്പുഴ ബുധനൂരിൽ മോഷണവും, മോഷണശ്രമങ്ങളും പെരുകുന്നു. നാട്ടുകാർ ഭീതിയിൽ. ബുധനൂരിലെ 10 ഓളം വ്യാപാര സ്ഥാപനങ്ങളിലും, സമീപത്തെ ക്ഷേത്രത്തിലും കഴിഞ്ഞ ദിവസം മോഷണം നടന്നു. ബുധനൂർ ആൽത്തറ ജംഗ്ഷൻ(കുരിശുമൂട്) ഭാഗങ്ങളിലെ പത്തോളം വ്യാപാര സ്ഥാപനങ്ങളിലും, ബുധനൂർ അടിമുറ്റത്ത് മഠം ക്ഷേത്രത്തിലും കഴിഞ്ഞ ദിവസം വെളുപ്പിനെ ഒന്നിനും, നാലു മണിക്കും ഇടക്കുള്ള സമയങ്ങളിൽ മോഷണം നടന്നത്. 

മുഖം ഭാഗികമായി മറച്ചും കയ്യിൽ ഗ്ലൗസും ധരിച്ച് കമ്പിവടിയും, മരകായുധങ്ങളുമായെത്തിയ മോഷ്ടാക്കൾ ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ കുത്തിതുറന്ന് പണവും അപഹരിച്ചു. സ്ഥാപനങ്ങളിലെ പൂട്ടുകൾ തകർത്ത് കടക്ക് ഉള്ളിൽ കയറിയ മോഷ്ടാക്കൾ പണവും വിലപിടിപ്പുള്ള സാധനങ്ങളും അപഹരിച്ചു. മാന്നാർ പോലീസ് അന്വേഷണം ആരംഭിച്ചു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇടുക്കിയില്‍ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
പ്രജനനകാലം; കടുവയുണ്ട്... ശബ്ദം ഉണ്ടാക്കണേ; മുന്നറിയിപ്പുമായി കേരളാ വനം വകുപ്പ്