
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ ജ്വല്ലറിയുടെ ചുമര് തുരന്ന് കവർച്ച. 50 പവനോളം കവർന്നു. സിസിടിവി കേന്ദ്രീകരിച്ചുളള പൊലീസ് അന്വേഷണത്തിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങൾ ലഭിച്ചു. താമരശ്ശേരിയി ഡിവൈഎസ്പി ഓഫീസിന് സമീപമുളള റന ഗോൾഡ് ജ്വല്ലറിയിലാണ് കവർച്ച നടന്നത്. കൊടുവള്ളി സ്വദേശി അബ്ദുൽ സലാമിന്‍റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. രാവിലെ കട തുറക്കാനായി എത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. ഗോവണിയിലേക്ക് കയറുന്ന ഭാഗത്തെ ഷട്ടർ തകർത്ത ശേഷം ഭിത്തിത്തുറന്നായിരുന്നു കവർച്ച.
ഗ്യാസ് കട്ടർ ഉപയോഗിച്ച് ഒരു ലോക്കര്‍ പൊളിക്കുകയായിരുന്നു. 50 പവനോളം കവർന്നതായാണ് നിഗമനം. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. മൂന്ന് പേരാണ് ദൃശ്യങ്ങളിലുളളത്. മുഖം മറച്ചെത്തിയ സംഘത്തില്‍ രണ്ട് പേര്‍ ജ്വല്ലറിയുടെ അകത്തു കയറിയതായും ഒരാള്‍ പുറത്ത് കാത്തു നില്‍ക്കുന്നതായും ദൃശ്യങ്ങളിലുണ്ട്. വിരളടയാള വിദഗ്ധരും ഫോറന്‍സിക് സംഘവം സ്ഥലത്തെത്തി പരിശോധന നടത്തി. കോഴിക്കോട് റൂറല്‍ എസ്‍പി എസ് പി അരവിന്ദ് സുകുമാർ സംഭവസ്ഥലം സന്ദര്‍ശിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam