അർജൻ്റീന-ഈജിപ്ത് മത്സരം കാണുമ്പോൾ വൈഫൈ കട്ടായി, സിസിടിവിയുടെ ഡിവിആറും കാണാനില്ല; മഞ്ചേരിയിൽ വീട് കുത്തിത്തുറന്ന് കവർന്നത് 10 പവൻ സ്വ‍‍ർണം

Published : Jul 10, 2026, 02:26 PM IST
manjeri narukara theft

Synopsis

ദിവാകരനും ഭാര്യ ശ്രീജയും ചൊവ്വാഴ്ച വൈകീട്ട് പട്ടാമ്പിയിലെ ബന്ധുവീട്ടില്‍ പോയി ബുധനാഴ്ച രാവിലെ ഒമ്പതിന് തിരിച്ചെത്തിയപ്പോഴാണ് മുന്‍വാതിലിന്റെ പൂട്ട് പൊളിച്ചതായി ശ്രദ്ധയില്‍പ്പെട്ടത്. കൂടാതെ വൈദ്യുതി ഫ്യൂസ് ഊരി മാ റ്റിയിരുന്നു.

മലപ്പുറം: മഞ്ചേരി നറുകരയില്‍ വീട് കുത്തിത്തുറന്ന് 10 പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ചു. മഞ്ചേരി ദേവി ട്രേഡേഴ്സ് ഉടമ പട്ടലൂര്‍ മന ദിവാകരൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച ആഭരണമാണ് നഷ്ടമായത്.

ദിവാകരനും ഭാര്യ ശ്രീജയും ചൊവ്വാഴ്ച വൈകീട്ട് പട്ടാമ്പിയിലെ ബന്ധുവീട്ടില്‍ പോയി ബുധനാഴ്ച രാവിലെ ഒമ്പതിന് തിരിച്ചെത്തിയപ്പോഴാണ് മുന്‍വാതിലിന്റെ പൂട്ട് പൊളിച്ചതായി ശ്രദ്ധയില്‍പ്പെട്ടത്. കൂടാതെ വൈദ്യുതി ഫ്യൂസ് ഊരി മാ റ്റിയിരുന്നു.

വൈദ്യുതി ബന്ധം വിഛേദിച്ചും സി.സി.ടി.വിയുടെ ഡി.വി. ആര്‍ മാറ്റിയുമാണ് മോഷണം നടത്തിയത്. വീട്ടിലെ വൈഫൈ ക ണക്ഷന്‍ ഉപയോഗിച്ചാണ് അടുത്ത വീട്ടിലെ കുട്ടികള്‍ കഴിഞ്ഞ ദിവസം നടന്ന ലോകകപ്പിലെ അര്‍ജന്റീന - ഈജിപ്ത് മത്സരം കണ്ടിരുന്നത്. കളിയുടെ അവസാനം വൈഫൈ ബന്ധം വിഛേദിക്കപ്പെട്ടിരുന്നതായി വീട്ടുടമ പൊലീസിന് മൊഴി നല്‍കി. മഞ്ചേരി ഇന്‍സ്‌പെക്ടര്‍ മനോജ് കെ. ഗോപി, എസ്.ഐ വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോട്ടക്കലിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ; യുവാക്കൾക്കൊപ്പം കാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും; കുട്ടിയെ വിട്ടയച്ചു, ഇനി കൗൺസിലിം​ഗ്
മരത്തടി പിടിക്കാൻ ചാടിയത് മരണത്തിലേക്ക്; മൂന്ന് ദിവസം നീണ്ട തെരച്ചിലിനൊടുവിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി