
കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ നടക്കുന്ന സാമൂഹിക ക്ഷേമ പദ്ധതികളുടെ ഡയറക്ടർ ആയി റോബർട്ട് കുര്യാക്കോസിനെ നിയമിച്ചു. "ഡയറക്ടർ ഓഫ് സോഷ്യൽ പ്രോജെക്ട്സ് ഓഫ് കാതോലിക്കോസ് " ആയാണ് നിയമനം. ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റോബർട്ട് കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് സ്വദേശിയാണ്.
കണ്ടനാട് ഭദ്ര സനാധിപൻ ആയിരുന്ന കാലം മുതൽ നിരവധി ജീവകാരുണ്യ പദ്ധതികൾ കത്തോലിക്കാ ബാവയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ജീവകാരുണ്യ, സാമൂഹിക സേവന മേഖലകളിലെ വൈദഗ്ധ്യം ആണ് റോബർട്ടിനെ തിരഞ്ഞെടുക്കാൻ കാരണമെന്ന് നിയമനഉത്തരവിൽ പറയുന്നു. നടൻ മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന റോബർട്ട് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ഡയറക്ടറുമാണ്.
Read more: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം പൊട്ടിവീണു: യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam