അതിരപ്പിള്ളിയിൽ മഞ്ഞകൊമ്പന്റെ വിളയാട്ടം; സഞ്ചാരികളുടെ കാർ തടഞ്ഞു, ആന മദപ്പാടിലെന്ന് വനംവകുപ്പ്

Published : Mar 06, 2026, 10:41 PM IST
 Elephant Manjakkomban

Synopsis

അതിരപ്പിള്ളി-മലക്കപ്പാറ വനപാതയിൽ മദപ്പാടിലുള്ള മഞ്ഞക്കൊമ്പൻ എന്ന കാട്ടാന വീണ്ടും ഭീതി സൃഷ്ടിക്കുന്നു. വിനോദസഞ്ചാരികളുടെ കാർ തടഞ്ഞ ആനയ്ക്ക് മുൻപ് മനുഷ്യരെ കൊലപ്പെടുത്തിയ ചരിത്രമുള്ളതിനാൽ, ഈ പാതയിൽ യാത്ര ചെയ്യുന്നവർക്ക് വനംവകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

തൃശ്ശൂർ: അതിരപ്പിള്ളിയിലെ വനപാതയിൽ ഭീതിവിതച്ച് വീണ്ടും കാട്ടാനയിറങ്ങി. മലക്കപ്പാറ റോഡിൽ പുളിയിലപ്പാറയ്ക്കും വാച്ചുമരത്തിനുമിടയിലുള്ള ചൂഴിമേടിൽ വെള്ളിയാഴ്ച വൈകീട്ട് 4.30 ഓടെയാണ് മഞ്ഞകൊമ്പൻ സഞ്ചാരികളുടെ കാർ തടഞ്ഞത്. ആനയെ കണ്ട് ഭയന്ന യാത്രക്കാർ വാഹനം പെട്ടെന്ന് പിന്നോട്ട് എടുത്തതിനാൽ വൻ അപകടമാണ് ഒഴിവായത്.

ആന ഇപ്പോൾ മദപ്പാടിലാണെന്നും അതുകൊണ്ട് തന്നെ സ്വഭാവത്തിൽ വൻ മാറ്റമുണ്ടാകുമെന്നും വനംവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. സാധാരണയായി മദപ്പാട് സമയത്ത് വാഴച്ചാൽ, ആനക്കയം ഭാഗങ്ങളിലാണ് ഈ കൊമ്പനെ കാണാറുള്ളത്. വെറുമൊരു കാട്ടാനയല്ല മഞ്ഞകൊമ്പൻ. വർഷങ്ങൾക്ക് മുമ്പ് വാച്ചുമരം ഉന്നതിയിലെ ഊരുമൂപ്പന്റെ ഭാര്യയെയും, അതിരപ്പിള്ളി കണ്ണംകുഴി ഭാഗത്ത് ഒരു കുട്ടിയെയും കൊലപ്പെടുത്തിയത് ഇതേ കൊമ്പനായിരുന്നു. അന്നും മദപ്പാട് കാലത്തായിരുന്നു ഈ ആക്രമണങ്ങൾ നടന്നത്.

റോഡിലൂടെ വരുന്ന വാഹനങ്ങൾ തടഞ്ഞുനിർത്തുന്നത് മഞ്ഞകൊമ്പന്റെ പതിവ് വിനോദമാണ്. മദപ്പാട് കഴിഞ്ഞാൽ വെറ്റിലപ്പാറ എണ്ണപ്പന തോട്ടത്തിലേക്കാണ് ഈ കൊമ്പൻ മടങ്ങാറുള്ളത്. വാഴച്ചാൽ മുതൽ മലക്കപ്പാറ വരെയുള്ള വനപാതയിലൂടെ രാത്രികാല യാത്ര നടത്തുന്നവരും വിനോദസഞ്ചാരികളും അതീവ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു. ആനയെ കണ്ടാൽ ഹോൺ അടിക്കാനോ പ്രകോപിപ്പിക്കാനോ പാടില്ല. മദപ്പാടിലുള്ള ആനയായതിനാൽ പ്രവചനാതീതമായ നീക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മറ്റൊരാളുടെ പണം ചെക്ക്, എടിഎം കാർഡ് എന്നിവ ഉപയോഗിച്ച് പിൻവലിച്ചവർ തുടങ്ങി അടിമുടി തട്ടിപ്പ്; ഓപ്പറേഷൻ സൈ ഹൈണ്ടിൽ പിടിയിലായത് 16 പേർ
കൊല്ലത്ത് ഉത്സവത്തിനിടെ വിദ്യാർത്ഥിയെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ 2 പ്രതികൾ കൂടി അറസ്റ്റിൽ, 18 കാരൻ മരിച്ചത് തലക്കടിയേറ്റ്