200ഓളം പാമ്പുകള്‍ സംരക്ഷിക്കുന്ന തോട്ടം; അകത്ത് കയറാന്‍ ആരും വിറയ്ക്കും, ബിജുവിന്‍റെ സ്വന്തം പാമ്പുകള്‍!

By Web TeamFirst Published Sep 12, 2022, 11:28 AM IST
Highlights

ഒരു കൂട്ടം പാമ്പുകളെയുമാണ് ബിജുവിന്‍റെ വരവ്. ഇത് ആദ്യം കാണുന്നവർ ഭയന്ന് മാറിയാലും അത്ഭുതമെന്ന് പറയാനില്ല. എന്നാല്‍ പേടിക്കേണ്ട, ഈ പാമ്പുകള്‍ കടിക്കില്ല. ഒറിജിനലിലെ വെല്ലുന്ന റബ്ബർ പാമ്പുകളാണിവ. കുറഞ്ഞ വിലയില്‍ വിപണിയില്‍ കിട്ടുന്നവയാണ് ഈ പാമ്പുകള്‍.

ഇടുക്കി: കൂട്ടമായെത്തി ഇലച്ചെടികൾ നശിപ്പിക്കുന്ന കുരങ്ങുകള്‍. എന്തു ചെയ്തിട്ടും ഒരു രക്ഷയുമില്ല. ഒടുവില്‍ ചെടികള്‍ നശിപ്പിക്കുന്ന കുരങ്ങുകളെ തുരത്താൻ പാമ്പുകളെ കൂട്ടു പിടിച്ചിരിക്കുകയാണ് ഒരു ഏലത്തോട്ടം തൊഴിലാളി. ഇടുക്കി ഉടുമ്പന്‍ചോലയിൽ ഏലത്തോട്ടത്തിലെ ജീവനക്കാരനായ ബിജുവാണ് കുരങ്ങിനെ തുരത്താന്‍ പുതിയ മാർഗ്ഗം പരീക്ഷിച്ച് വിജയിച്ചത്. തോട്ടത്തിലേക്ക് ബിജു വരുന്നത് കണ്ടാല്‍ ആരും പാമ്പ് പിടുത്തക്കാരനാണന്നേ പറയൂ.

ഒരു കൂട്ടം പാമ്പുകളെയുമാണ് ബിജുവിന്‍റെ വരവ്. ഇത് ആദ്യം കാണുന്നവർ ഭയന്ന് മാറിയാലും അത്ഭുതമെന്ന് പറയാനില്ല. എന്നാല്‍ പേടിക്കേണ്ട, ഈ പാമ്പുകള്‍ കടിക്കില്ല. ഒറിജിനലിലെ വെല്ലുന്ന റബ്ബർ പാമ്പുകളാണിവ. കുറഞ്ഞ വിലയില്‍ വിപണിയില്‍ കിട്ടുന്നവയാണ് ഈ പാമ്പുകള്‍. ബിജു നോക്കി നടത്തുന്ന ഉടുമ്പന്‍ചോലയിലെ ഏലത്തോട്ടത്തില്‍ കൂട്ടത്തോടെ എത്തുന്ന കുരങ്ങന്മാർ  വ്യാപാകമായി കൃഷി നശിപ്പിക്കുന്നത് പതിവായിരുന്നു. ഇതിനൊരു പോംവഴി അന്വേഷിച്ച് നടക്കുമ്പോളാണ് തോട്ടത്തില്‍ ചത്ത് കിന്ന പാമ്പിനെ കണ്ട് വാനരന്മാര്‍ ഓടുന്നത് കണ്ടത്.

ഇത് ഒന്നു പരീക്ഷിക്കാൻ തന്നെ ബിജു തീരുമാനിച്ചു. അങ്ങനെ റബ്ബർ പാമ്പുകളെ വാങ്ങി മരത്തിലും മറ്റും കെട്ടി വച്ചു. സംഗതി ഏതാലായും വിജയിച്ചിട്ടുണ്ട്. ഇന്ന് ഇരുനൂറോളം റബ്ബർ പാമ്പുകളാണ് മരത്തിലും ഏലച്ചെടികളിലുമായി തോട്ടത്തിന് കാവല്‍ നില്‍ക്കുന്നത്.  ചൂണ്ട നൂലിൽ കോർത്ത് മരത്തിലും ഏലച്ചെടികളിലും പാമ്പുകളെ സ്ഥാപിക്കും.

ചെറിയ കാറ്റില്‍ പോലും ഇവ ചലക്കുന്നതിനാല്‍ കുരങ്ങുകൾ  ഭയന്നോടും. തോട്ടത്തില്‍ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ റബ്ബര്‍ പാമ്പിനെ അടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. വാനര ശല്യത്തില്‍ പൊറുതിമുട്ടിയ മറ്റ് തോട്ടം ഉടമകളും ബിജുവിന്‍റെ വഴി തന്നെ തിരഞ്ഞെടുത്തിരിക്കുകയാണ്.

ഓടുന്ന സ്കൂട്ടറിന് നേരെ പാഞ്ഞടുത്ത് തെരുവ് നായ; വാഹനം നിയന്ത്രണം വിട്ടുമറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്

tags
click me!