കോട്ടയത്ത് റബ്ബർ പുകപ്പുരയിൽ തീപിടുത്തം; നാല് ടണ്ണോളം റബ്ബർ ഷീറ്റ് കത്തിനശിച്ചു

Web Desk   | Asianet News
Published : Jun 27, 2020, 10:32 PM IST
കോട്ടയത്ത് റബ്ബർ പുകപ്പുരയിൽ തീപിടുത്തം; നാല് ടണ്ണോളം റബ്ബർ ഷീറ്റ് കത്തിനശിച്ചു

Synopsis

പാലയ്ക്കൽ ഷാന്റിസിന്റെ ഉടമസ്ഥതയിലുള്ള പാലയ്ക്കൽ ട്രേഡേഴ്സിലെ  റബ്ബർ ഷീറ്റ് പുകപ്പുരയ്ക്കാണ് തീ പിടിച്ചത്. തീപിടുത്തത്തിൽ പുകപ്പുരയ്ക്ക് അകത്തും പുറത്തുമായി സൂക്ഷിച്ചിരുന്ന നാല് ടണ്ണോളം  റബർ ഷീറ്റ് കത്തി നശിച്ചു. 

കോട്ടയം: കോട്ടയം കടപ്പൂരിൽ റബ്ബർ പുകപ്പുരയ്ക്ക് തീപിടിച്ചു.  പാലയ്ക്കൽ ഷാന്റിസിന്റെ ഉടമസ്ഥതയിലുള്ള പാലയ്ക്കൽ ട്രേഡേഴ്സിലെ  റബ്ബർ ഷീറ്റ് പുകപ്പുരയ്ക്കാണ് തീ പിടിച്ചത്. തീപിടുത്തത്തിൽ പുകപ്പുരയ്ക്ക് അകത്തും പുറത്തുമായി സൂക്ഷിച്ചിരുന്ന നാല് ടണ്ണോളം  റബർ ഷീറ്റ് കത്തി നശിച്ചു. 

രണ്ട് ഭാഗങ്ങളായുള്ള പുകപ്പുരയുടെ ഒരു ഭാഗമാണ് കത്തി നശിച്ചത്. ഉടമയുടെയും, നാട്ടുകാരുടെയും ഫയർ ഫോഴ്സിന്റെയും   അവസരോചിതമായ  ഇടപെടൽ മൂലമാണ്  മറ്റ് ഭാഗത്തേയ്ക്ക് തീ പടരാതിരുന്നത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

Read Also: പൂജയിലൂടെ രോഗമുക്തി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തയാൾ പിടിയിൽ...

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോഴിക്കോട് റെയിഞ്ച് റോവർ കാർ കത്തിനശിച്ചു; യാത്രക്കാർ ഇറങ്ങിയോടി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പട്രോളിങ്ങിലായിരുന്നു മാള സിഐ സജിനും സംഘവും, ആ കാഴ്ച കണ്ടപ്പോൾ വിട്ടുപോകാൻ തോന്നിയില്ല, കയറിൽ കുരുങ്ങി അവശനായ പശുവിന് രക്ഷ