മലപ്പുറം ന​ഗരസഭാ യോ​ഗത്തിൽ കയ്യാങ്കളി; ഏറ്റുമുട്ടി ഭരണ-പ്രതിപക്ഷ അംഗങ്ങള്‍

Published : Feb 21, 2023, 03:51 PM IST
മലപ്പുറം ന​ഗരസഭാ യോ​ഗത്തിൽ കയ്യാങ്കളി; ഏറ്റുമുട്ടി ഭരണ-പ്രതിപക്ഷ അംഗങ്ങള്‍

Synopsis

അടിപിടിക്കേസില്‍ ഉള്‍പ്പെട്ട ഡ്രൈവറെ പുറത്താക്കാനുള്ള ഭരണപക്ഷ തീരുമാനം എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ എതിര്‍ത്തതിനെത്തുടര്‍ന്നാണ്  ഉന്തും തള്ളുമുണ്ടായത്. 

മലപ്പുറം: യുഡിഎഫ് ഭരിക്കുന്ന മലപ്പുറം നഗരസഭയില്‍ കൗണ്‍സില്‍ യോഗത്തിനിടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ കയ്യാങ്കളി. അടിപിടിക്കേസില്‍ ഉള്‍പ്പെട്ട ഡ്രൈവറെ പുറത്താക്കാനുള്ള ഭരണപക്ഷ തീരുമാനം എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ എതിര്‍ത്തതിനെത്തുടര്‍ന്നാണ്  ഉന്തും തള്ളുമുണ്ടായത്. 

ഫെബ്രുവരി ഒന്നിന് നാല് യുഡിഎഫ് കൗണ്‍സിലര്‍മാരും ഡ്രൈവര്‍ പി ടി മുകേഷും തമ്മില്‍ നഗരസഭയില്‍ വച്ച് അടിപിടി നടന്നിരുന്നു. ഈ സംഭവത്തില്‍ ഡ്രൈവര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കുമെതിരെ പൊലീസ് കേസുണ്ട്. ഡ്രൈവറെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു പ്രതിപക്ഷം സ്വീകരിച്ചത്. ഡ്രൈവറെ പുറത്താക്കാനുള്ള അധ്യക്ഷന്റെ ഉത്തരവ് ഇന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ അജണ്ടയായിരുന്നു. ഇത് വായിക്കുന്നതിനിടെയാണ് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ കയ്യാങ്കളി നടന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്