
മൂന്നാര്‍ : ഇടുക്കിയില്‍ ഓടിക്കൊണ്ടിരിക്കെ കാര്‍ നിന്നു കത്തി. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മൂന്നാര്‍-ദേവികുളം റോഡിലെ ഇറച്ചിപ്പാറയ്ക്ക് സമീപത്തെ ഇറക്കത്തിലാണ് സംഭവം. വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓട്ടത്തിനിയില്‍ പെട്ടെന്ന് തീപിടിക്കുകയായിരുന്നു.
കോട്ടയം സ്വദേശികളായ കുടുംബം മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു. ഇതിനിടെയാണ് യാത്രക്കിടെ ഇവര്‍ സഞ്ചരിച്ച ഹ്യൂണ്ടായ് സാന്‍ട്രോ കാര്‍ തീപിടിച്ചത്. വാഹനത്തില്‍ നിന്നും പുക ഉയര്‍ന്നതോടെ ഡ്രൈവറും ബന്ധുക്കളും വാഹനത്തില്‍ നിന്നും ഇറങ്ങി ഓടി. മിനിറ്റുകള്‍ക്കുള്ളില്‍ വാഹനം കത്തുകയായിരുന്നു. മൂന്നാറില്‍ നിന്നും എത്തിയ അഗ്നിശമനസേന അംഗങ്ങളുടെ നേത്യത്വത്തില്‍ തീയണച്ചത്. വാഹനം തീപിടിച്ച് പൂര്‍ണ്ണമായി കത്തിയമര്‍ന്നു.
Read More : തൃശ്ശൂരിൽ കമാനം തകർന്നുവീണു; 2 പേർക്ക് പരിക്കേറ്റു, ഓട്ടോറിക്ഷ ഭാഗികമായി തകർന്നു
ഇടുക്കി കുട്ടിക്കാനത്തും ഓടിക്കൊണ്ടിരക്കുന്ന കാറിന് തീ പിടിച്ചിരുന്നു. വാഹനത്തിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയ അപകടം ഒഴിവായി. തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ഡസ്റ്റര്‍ കാറിനാണ് തീ പിടിച്ചത്. വാഗമണിലേക്കുള്ള യാത്രക്കിടെ കുട്ടിക്കാനം-കട്ടപ്പന റോഡിൽ ആശ്രമം പള്ളിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം.ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam