മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു, ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

Published : Jul 13, 2024, 01:10 PM IST
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു, ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

Synopsis

തീ പടർന്നത് കണ്ട ഉടനെ ഓടിച്ചിരുന്നയാൾ വാഹനം നിർത്തി പുറത്തിറങ്ങിയതിനാൽ അത്യാഹിതം ഉണ്ടായില്ല. വാഹനത്തിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്

മലപ്പുറം: ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മുണ്ടുപറമ്പ് മച്ചിങ്ങൽ ബൈപ്പാസിലാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്. വെള്ളിയാഴ്ച രാത്രി 8.40 ഓടെ ആണ് സംഭവം. വളമംഗലം സ്വദേശി പുത്തൻപുരക്കൻ ശ്രീധരന്റെ മാരുതി റിറ്റ്‌സ് കാറിനാണ് തീ പിടിച്ചത്. മലപ്പുറം ഫയർ സ്റ്റേഷനിൽനിന്ന് അഗ്‌നിരക്ഷാസേനയെത്തി തീയണച്ചു.

തീ പടർന്നത് കണ്ട ഉടനെ ഓടിച്ചിരുന്നയാൾ വാഹനം നിർത്തി പുറത്തിറങ്ങിയതിനാൽ അത്യാഹിതം ഉണ്ടായില്ല. വാഹനത്തിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. വാഹനത്തിന്റെ ഉൾഭാഗം പൂർണമായും കത്തിനശിച്ച നിലയിലാണുള്ളത്. എൻജിൻ ഭാഗത്തേക്ക് അധികം തീ പടർന്നിട്ടില്ല. സ്റ്റേഷൻ ഓഫിസർ ഇ.കെ. അബ്ദുൽ സലീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു
എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്