ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്

Published : Feb 16, 2024, 07:57 PM IST
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്

Synopsis

ബസിന്റെ മുൻവശത്താണ് ബൈക്ക് ഇടിച്ചത്. ഫയര്‍ഫോഴ്‌സെത്തി റോഡില്‍ പരന്ന രക്തവും ബസിന്റെ ചില്ലുകളും കഴുകി നീക്കി

കോട്ടയം: മിനി ബസും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു. ഇന്ന് വൈകിട്ട് അഞ്ചരയോടെ കോട്ടയം ജില്ലയിലെ രാമപുരത്തിന് സമീപം ചിറകണ്ടത്തായിരുന്നു അപകടം നടന്നത്. ശബരിമല തീര്‍ത്ഥാടകർ സഞ്ചരിച്ച മിനി ബസും ബൈക്കുമാണ് അപകടത്തിൽ പെട്ടത്. കോട്ടയം പൈക സ്വദേശി പവന്‍ (19) ആണ് മരിച്ചത്. കർണാടക സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസുമായാണ് പവന്റെ ബൈക്ക് കൂട്ടിയിടിച്ചത്. ബൈക്കില്‍ പവന് ഒപ്പം സഞ്ചരിച്ചിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. എതിർദിശയിൽ വന്ന വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ബസിന്റെ മുൻവശത്താണ് ബൈക്ക് ഇടിച്ചത്. ഫയര്‍ഫോഴ്‌സെത്തി റോഡില്‍ പരന്ന രക്തവും ബസിന്റെ ചില്ലുകളും കഴുകി നീക്കി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വേണമെങ്കിൽ ഒരുമേശക്ക് ചുറ്റുമിരിയ്ക്കാനും തയാർ'; ബിജെപിയെ അധികാരത്തിൽ നിന്നകറ്റാൻ എന്ത് വിട്ടുവീഴ്ച്ചക്കും തയാറെന്ന് ലീ​ഗ്
93ാമത് ശിവ​ഗിരി തീർത്ഥാടനം: ചിറയിൻകീഴ്, വർക്കല താലൂക്ക് പരിധികളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഡിസംബർ 31 ന് അവധി; പൊതുപരീക്ഷകൾക്ക് ബാധകമല്ല