19 കാരിയായ അഭിരാമി, 26 കാരൻ രാജീവ്‌ എന്നിവരാണ് മരിച്ചത്. ഇരുവരും പൂയപ്പള്ളി വാളിയോട് സ്വദേശികളാണ്. ആറ് മാസം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.

കൊല്ലം: കൊല്ലത്ത് ശാസ്താംകോട്ട കായലിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. 19 കാരിയായ അഭിരാമി, 26 കാരൻ രാജീവ്‌ എന്നിവരാണ് മരിച്ചത്. ഇരുവരും പൂയപ്പള്ളി വാളിയോട് സ്വദേശികളാണ്. ആറ് മാസം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. രാവിലെ കായലിൽ അഭിരാമിയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. തുടർന്ന് ഫയർഫോഴ്സ് നടത്തിയ തെരച്ചിലിൽ രാജീവിൻ്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ഇരുവരുടെയും മരണം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. രാജീവിന്റെ പക്കൽ നിന്നും ചില മെഡിക്കൽ രേഖകൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)