എംസി റോഡിൽ മ്ലാവ് അജ്ഞാത വാഹനമിടിച്ച് ചത്ത നിലയിൽ

Published : Mar 01, 2024, 09:48 AM IST
എംസി റോഡിൽ മ്ലാവ് അജ്ഞാത വാഹനമിടിച്ച് ചത്ത നിലയിൽ

Synopsis

നേരത്തെയും പുല്ലുവഴിയിൽ മ്ലാവ് വാഹനം ഇടിച്ചു ചത്തിട്ടുണ്ട്.

കൊച്ചി:എറണാകുളം പെരുമ്പാവൂർ പുല്ലുവഴിയിൽ മ്ലാവ് വാഹനമിടിച്ച് ചത്ത നിലയിൽ.എം സി റോഡിലെ പുല്ലുവഴി തായ്ക്കരച്ചിറയിലാണ് മ്ലാവിന്‍റെ ജഡം കണ്ടത്.രാത്രിയിൽ അജ്ഞാത വാഹനം ഇടിച്ചാണ് ഇത് ചത്തത്. വിവരം അറിഞ്ഞതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി മ്ലാവിന്‍റെ ജഡം കൊണ്ടുപോയി പോസ്റ്റ്മോർട്ടം നടത്തി. സംഭവ സ്ഥലത്ത് നിന്ന് 15 കിലോമീറ്റർ അകലെയാണ് കപ്രികാട് വനമേഖല. ഇവിടെ ധാരാളം മ്ലാവുകൾ ഉണ്ട്. വനമേഖലയിൽ നിന്ന് ചാടിപ്പോന്നതാകാം എന്നാണ് നിഗമനം. മ്ലാവിനെ  ഇടിച്ച വാഹനം തിരിച്ചറിഞ്ഞിട്ടില്ല. നേരത്തെയും പുല്ലുവഴിയിൽ മ്ലാവ് വാഹനം ഇടിച്ചു ചത്തിട്ടുണ്ട്.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഏറ്റുമുട്ടി, വടികൊണ്ടും പൊതിരെ തല്ലി, സംഭവം ജെഎന്‍യു ക്യാമ്പസിൽ, പൊലീസ് കേസ്


 

PREV
click me!

Recommended Stories

അരയ്ക്ക് കൈയും കൊടുത്ത് ആദ്യം ഗേറ്റിന് മുന്നിൽ, പിന്നെ പതിയെ പതിയെ പോ‍ർച്ചിലേക്ക്; പട്ടാപ്പകൽ സ്കൂട്ടറുമായി കടക്കുന്ന വീഡിയോ
ഭയന്ന് നിലവിളിച്ച് യാത്രക്കാർ, ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ മുന്നിലെ ടയർ ഊരിത്തെറിച്ചു; ഒഴിവായത് വൻ ദുരന്തം