
ഇടുക്കി: കൊവിഡിന്റെ പിറകെ പൊലീസും ബന്ധപ്പെട്ടവരും ശ്രദ്ധതരിച്ചതോടെ മറയൂരില്‍ ഒരു ഇടവേളയ്ക്ക്ശേഷം ചന്ദനക്കൊള്ള
വ്യാപകമാകുന്നു. മൂന്നുമാസത്തിനിടെ രണ്ടമത്തെ തവണയാണ് മറയൂര്‍ കാന്തല്ലൂര്‍ മേഖലയില്‍ നിന്ന് ചന്ദനമരം മുറിച്ചുകടത്തുന്നത്. കഴിഞ്ഞ ദിവസം കാന്തല്ലൂര്‍ ഇടക്കടവിലെ സാബുവിന്റെ വീടിന് സമീപത്തെ ചന്ദനമരം വെട്ടി കടത്തിയിരുന്നു. സാബുവിന്റെ പിതാവ് മാത്രമായിരുന്നു വീട്ടി ലുണ്ടായിരുന്നത്. മറയൂര്‍ ഫോറസ്റ്റ് അധിക്യതരുടെ നേത്യത്വത്തില്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam