
മലപ്പുറം: അനധികൃത മണൽക്കടത്ത് നടത്തി പൊലീസ് സ്റ്റേഷന് മുന്നിലൂടെ കൊണ്ടുപോകുന്ന ദൃശ്യം ഇൻസ്റ്റഗ്രാമിൽ റീൽ ആയി പങ്കുവെച്ച സംഘം അറസ്റ്റിൽ. നിലമ്പൂർ പൊലീസാണ് ഏഴംഗ സംഘത്തെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. മണൽക്കടത്തിന് ഉപയോഗിച്ച ടിപ്പർ ലോറി, മണൽ സഹിതം പിടിച്ചെടുക്കുകയും ചെയ്തു.
നിയമലംഘനം ചിത്രീകരിച്ച് റീലായി പങ്കുവെച്ചത്, 24 മണിക്കൂറും നടത്തി വരുന്ന സൈബർ പട്രോളിങ്ങിലാണ് മലപ്പുറം പൊലീസിന്‍റെ ശ്രദ്ധയിൽ പെട്ടത്. ജൂലൈ 24നാണ് റീൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. പിന്നാലെ ലോറി കണ്ടെത്തി. അനധികൃതമായി മണൽക്കടത്ത് നടത്തിയവരെ പിടികൂടി സ്റ്റേഷനിലെത്തിച്ചു.
രണ്ട് പേർക്ക് വിദേശത്ത് പോകാൻ വിസ ശരിയായിട്ടുണ്ടെന്നും അവസാനത്തെ മണൽക്കടത്ത് ആഘോഷമാക്കാനാണ് റീലെടുത്തത് എന്നുമാണ് ചോദ്യംചെയ്യലിൽ ഇവർ പറഞ്ഞത്. പിടികൂടിയവരിൽ ഒരാള്‍ ബിരുദ വിദ്യാർത്ഥിയാണ്. 'ചട്ടം തൻ കടമയെ സെയ്യും' എന്ന ക്യാപ്ഷനോടെ റീൽസ് രൂപത്തിൽ സംഭവം മലപ്പുറം പൊലീസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ക്ലാസ് മുറിയിൽ കിടന്നുറങ്ങി അധ്യാപിക, വീശിക്കൊടുത്ത് കുട്ടികൾ; വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടപടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam