അതീവ രഹസ്യമായി എസ്ബി സ്റ്റോര്‍ പ്രവര്‍ത്തനം, മണത്തറിഞ്ഞ് എൻഫോഴ്സ്മെന്റ് സ്ക്വാഡ്, രഹസ്യ കച്ചവടത്തിന് പൂട്ട്

Published : Apr 16, 2025, 08:28 PM IST
അതീവ രഹസ്യമായി എസ്ബി സ്റ്റോര്‍ പ്രവര്‍ത്തനം, മണത്തറിഞ്ഞ് എൻഫോഴ്സ്മെന്റ് സ്ക്വാഡ്, രഹസ്യ കച്ചവടത്തിന് പൂട്ട്

Synopsis

അതീവ രഹസ്യമായി എസ്ബി സ്റ്റോര്‍ പ്രവര്‍ത്തനം, മണത്തറിഞ്ഞ് എൻഫോഴ്സ്മെന്റ് സ്ക്വാഡ്, രഹസ്യ കച്ചവടത്തിന് പൂട്ട് 

ആലപ്പുഴ: തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ആലപ്പുഴ മുനിസിപ്പാലിറ്റി പരിധിയിലെ വഴിച്ചേരി മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ 1800 കിലോ ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി. മാര്‍ക്കറ്റിലെ എസ്ബി സ്റ്റോഴ്‌സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളായ സ്‌ട്രോ, ഗ്ലാസ്, വാഴയില മുതലായവ പിടികൂടിയത്. 

1986 ലെ പരിസ്ഥിതി സംരക്ഷണ നിയമവും അനുബന്ധ ചട്ടങ്ങളും മുനിസിപ്പാലിറ്റി ആക്റ്റിലെ ബന്ധപ്പെട്ട വകുപ്പുകളും ചുമത്തി കട ഉടമയ്‌ക്കെതിരെ തുടര്‍നടപടി സ്വീകരിക്കും. പിടികൂടിയ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ മുനിസിപ്പാലിറ്റിയുടെ എംസിഎഫിലേക്ക് മാറ്റി. നഗരസഭയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലും സ്‌ക്വാഡ് പരിശോധന നടത്തി. വരും ദിവസങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ പരിശോധിച്ചു സ്‌ക്വാഡ് നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തും. 

തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തില്‍ ജോയിന്റ് ബിഡിഒ ബിന്ദു വി നായര്‍, സീനിയര്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ എസ് വിനോദ്, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥന്‍ ആര്‍ റിനോഷ്, ശുചിത്വ മിഷന്‍ പ്രതിനിധി എം ബി നിഷാദ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് സാങ്കേതിക വിദഗ്ധന്‍ ഗോപകുമാര്‍, ജുനിയര്‍ സുപ്രണ്ടുമാരായ എം. ഡി കരണ്‍, മിറ്റ്‌സി കെ വര്‍ഗീസ്, ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോഓഡിനേറ്റര്‍ സിജോ രാജു, സബ് ഇന്‍സ്‌പെക്ടര്‍ എ ജയേന്ദ്ര മേനോന്‍, തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു