
തിരുവനന്തപുരം: തിരുവനന്തപുരം തൈക്കാടുള്ള എസ്ബിഐയുടെ അഞ്ച് നില കെട്ടിടത്തിന് മുകളിൽ നിന്നും ചാടി യുവാവ് ജീവനൊടുക്കി. മാർത്താണ്ടം സ്വദേശി ആദർശാണ് മരിച്ചത്. എസ്ബിഐയിലെ ഹൗസിംഗ് ലോണ്‍ വിഭാഗം കൈകാര്യം ചെയ്യുന്ന ഏജൻസിയിലെ ജീവനക്കാരനാണ് മരിച്ച ആദർശ്. മലയിൻകീഴിൽ കുടുംബത്തോടൊപ്പം വാടക വീട്ടിലാണ് താമസം. രാവിലെ ജോലിക്കെത്തിയ ശേഷമാണ് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ചെയ്തത്. മാനസിക സംഘർഷത്തിന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ആദർശെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു.
read more news മലപ്പുറത്ത് മകളും രക്ഷിക്കാനിറങ്ങിയ അമ്മയും മുങ്ങിമരിച്ചു; അപകടത്തിൽപ്പെട്ടത് ഓണാഘോഷത്തിനെത്തിയവർ
read more news നാട്ടിലിറങ്ങി കാട്ടുപോത്തിന്റെ പരാക്രമം; കാറും ഇരുചക്ര വാഹനങ്ങളും തകർത്തു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam