നിയന്ത്രണം വിട്ട് സ്കൂൾ ബസ് മറിഞ്ഞു; 12 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

Published : Jan 03, 2024, 11:35 AM ISTUpdated : Jan 03, 2024, 11:53 AM IST
നിയന്ത്രണം വിട്ട് സ്കൂൾ ബസ് മറിഞ്ഞു; 12 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

Synopsis

സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. കാസർകോട് കോളിയടുക്കത്തെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്.

കാസർകോട്: സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കാസർകോട് കോളിയടുക്കത്തെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു കൊറത്തിക്കുണ്ട് - കുഞ്ചാറിലാണ് അപകടം ഉണ്ടായത്. സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. 12 കുട്ടികൾക്കാണ് അപകടത്തില്‍ നിസാരമായ പരിക്കേറ്റത്. 

അതേസമയം, ആലപ്പുഴ കായംകുളത്ത് വ്യത്യസ്ത വാഹനാപകടങ്ങളിലായി രണ്ട് പേര്‍ മരിച്ചു. കൃഷ്ണപുരം മുക്കടയിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് തൃക്കുന്നപ്പുഴ സ്വദേശി അബ്ദുൽ റഷീദ് (60), ഭഗവതിപ്പടിയിൽ കാറുകൾ തമ്മിൽ കൂട്ടിയിട്ടിച്ച് പെരിങ്ങാല സ്വദേശി മിനി (50) എന്നിവരാണ് മരിച്ചത്.

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു