ജാമിയ നൂരിയ്യ സമ്മേളനത്തിൽ നിന്ന് ലീഗ് വിരുദ്ധ നിലപാടുള്ള യുവ നേതാക്കളെ ഒഴിവാക്കി; പ്രതിഷേധവുമായി പ്രവർത്തകർ

Published : Jan 03, 2024, 10:45 AM IST
ജാമിയ നൂരിയ്യ സമ്മേളനത്തിൽ നിന്ന് ലീഗ് വിരുദ്ധ നിലപാടുള്ള യുവ നേതാക്കളെ ഒഴിവാക്കി; പ്രതിഷേധവുമായി പ്രവർത്തകർ

Synopsis

സമ്മേളനം നടത്താൻ അനുവദിക്കില്ല എന്ന് മുന്നറിയിപ്പ് നൽകി ജാമിയ ക്യാമ്പസിൽ ലഘുലേഖ പ്രചാരണം നടന്നു.

മലപ്പുറം: ഇ.കെ വിഭാഗം സുന്നികളുടെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമായ മലപ്പുറം പട്ടിക്കാട് ജാമിയ നൂരിയയുടെ അറുപത്തിയൊന്നാം വാര്‍ഷിക സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സമസ്തയിലെ ലീഗ് വിരുദ്ധ നിലപാട് സ്വീകരിക്കുന്ന യുവനേതാക്കളെ പ്രാസംഗികരുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനെച്ചൊല്ലി വിവാദം കനക്കുന്നതിനിടയിലാണ് സമ്മേളനം. ഹമീദ് ഫൈസി അമ്പലക്കടവ് ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയതിനെതിരെ കാമ്പസിൽ ലഘുലേഖ പ്രചാരണവും തുടങ്ങിയിട്ടുണ്ട്.

അതേസമയം ജാമിയ നൂരിയ്യ സമ്മേളനത്തിൽ നിന്ന് സുന്നി നേതാക്കളെ വിലക്കിയ സംഭവം ലീഗ് - സുന്നി പോരായി വളരുന്നുമുണ്ട്. സമ്മേളനം നടത്താൻ അനുവദിക്കില്ല എന്ന് മുന്നറിയിപ്പ് നൽകി ജാമിയ ക്യാമ്പസിൽ ലഘുലേഖ പ്രചാരണം നടന്നു. കൂടാതെ പോഷക സംഘടനകളുടെ പ്രവാസി ഘടകങ്ങളും ഈ  വിഷയത്തില്‍  പ്രതിഷേധ കുറിപ്പ് ഇറക്കി. എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറിയായ ഹമീദ് ഫൈസിക്ക് പുറമെ സത്താര്‍ പന്തല്ലൂര്‍, സലാഹുദ്ദീന്‍ ഫൈസി തുടങ്ങിയവരെയും പ്രഭാഷകരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രോഗ്രാം പട്ടികയില്‍ ഇവരുടെ ആരുടെയും പേരുകളില്ല. ഇതിനെച്ചൊല്ലിയുള്ള പ്രതിഷേധം ലീഗ് - സുന്നി പോരായി വളരുകയുമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ