നാദാപുരത്ത് നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് കിണറിന് മുകളിലേക്ക് ഇടിച്ചു കയറി; തലനാരിഴയ്ക്ക് അപകടം ഒഴിവായി

Published : Feb 02, 2026, 09:30 PM IST
School Bus

Synopsis

കോഴിക്കോട് നാദാപുരത്ത് വിദ്യാര്‍ത്ഥികളെ ഇറക്കി മടങ്ങുകയായിരുന്ന സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട ബസ് മതിൽ തകർത്ത് ഒരു കിണറിന് മുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടസമയത്ത് ഡ്രൈവർ മാത്രമാണ് ബസിലുണ്ടായിരുന്നത്.

കോഴിക്കോട്: സ്‌കൂള്‍ വിട്ട ശേഷം വിദ്യാര്‍ത്ഥികളുമായി പോയ ബസ് മടങ്ങിവരുന്നതിനിടെ അപകടത്തില്‍പ്പെട്ടു. ഇന്ന് വൈകീട്ട് ആറോടെ നാദാപുരത്താണ് അപകടമുണ്ടായത്. പുലിയാവ് കല്ലുമ്മല്‍ റോഡില്‍ പറമ്പത്ത് പീടികയില്‍ അസ്‌കറിന്റെ വീടിന് സമീപത്തെ പറമ്പിലേക്കാണ് ബസ് ഇടിച്ചു കയറിയത്. വട്ടോളിയിലെ ഹൈടെക് പബ്ലിക്ക് സ്‌കൂളിന്റെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂള്‍ വിട്ട ശേഷം നിറയെ വിദ്യാര്‍ത്ഥികളുമായി മടങ്ങിയ ബസ് എല്ലാവരെയും ഇറക്കി മടങ്ങിവരികയായിരുന്നു. നിയന്ത്രണംവിട്ടതിനെ തുടര്‍ന്ന് അസ്‌കറിന്റെ പറമ്പിനോട് ചേര്‍ന്ന മതില്‍ തകര്‍ത്താണ് ബസ് കിണറിന് മുകളിലേക്ക് ഇടിച്ചു കയറിയത്. പകുതിയിലധികം വെള്ളമുണ്ടായിരുന്ന കിണറിന്റെ ആള്‍മറയില്‍ തട്ടി നില്‍ക്കുന്ന നിലയിലായിരുന്നു വാഹനം. ഈ സമയം ഡ്രൈവര്‍ മാത്രമാണ് ബസ്സിലുണ്ടായിരുന്നത്. ഇയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബിജെപി നേതാക്കൾ 10.58 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണം, പണം തിരികെ ആവശ്യപ്പെട്ട് ഓഫിസിന് മുന്നിൽ കുടുംബത്തിൻ്റെ ആത്മഹത്യ ഭീഷണി
ബെവ്കോയുടെ പ്രീമിയം ഔട്ട്ലെറ്റിലെ നിത്യസന്ദർശകൻ പിടിയിൽ; പലതവണയായി ഔട്ട്ലെറ്റിൽ നിന്ന് 40 കുപ്പി മദ്യം മോഷ്ടിച്ചെന്ന് പൊലീസ്