'മാരത്തോൺ ഓടി തോൽപിച്ച സൽമാന്', തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, വാക്ക് പാലിച്ച് കളക്ടർ

Published : Jul 16, 2025, 09:37 PM IST
arjun pandyan salman

Synopsis

നാളത്തെ മഴ അവധി മാരത്തോൺ ഓടി തോൽപിച്ച സൽമാന് ഡെഡിക്കേറ്റ് ചെയ്ത് തൃശൂർ കളക്ടർ അർജുൻ പാണ്ഡ്യൻ

തൃശൂർ: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജൂലൈ 17നുള്ള അവധി മാരത്തോണിൽ ഓടി തോൽപ്പിച്ച ഏഴാം ക്ലാസ്സുകാരന് ഡെഡിക്കേറ്റ് ചെയ്യുന്നതായി തൃശൂർ കളക്ടർ അർജുൻ പാണ്ഡ്യൻ. ഏതാനും ദിവസങ്ങൾക്ക് മുൻപ് അവധി ചോദിച്ചുള്ള സൽമാന്റെയും അതിനുള്ള കളക്ടറുടെ മറുപടിയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ജില്ലയില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ, മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പ്രൊഫഷണല്‍ കോളജുകള്‍, അംഗണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുന്നു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ലെന്നും കളക്ടർ വിശദമാക്കി.

അവധി ചോദിച്ചുകൊണ്ടുള്ള മെസ്സേജുകൾ നേരിട്ടും സാമൂഹികമാധ്യമങ്ങളിലൂടെയും എന്നോട് കുട്ടികൾ ചോദിക്കാറുള്ളതാണ്. കഴിഞ്ഞ മാസം പാലപിള്ളിയിൽ വച്ചു നടന്ന മരത്തോണിനിടെ പരിചയപ്പെട്ട ഏഴാംക്ലാസ്സുകാരൻ സൽമാന്റെ ചോദ്യവും അങ്ങനെ ഉള്ള ഒന്നായിരുന്നു. മഴയുടെ സാഹചര്യങ്ങളും മുന്നറിയിപ്പും കണക്കിലാക്കിയാണ് അവധികൾ നിശ്ചയിക്കുന്നത്. കുറച്ചു ദിവസത്തെ ഇടവേളക്ക് ശേഷം, ഇതാ ഒരു മഴ അവധി കൂടി. ഈ മഴ അവധികൾ വീട്ടിൽ ഇരുന്നു പഠിച്ചും മറ്റു പ്രവർത്തികളിൽ ഏർപ്പെട്ടും, പുഴകളിലോ മറ്റു ജലാശയങ്ങളിലോ ഇറങ്ങാതെ വീട്ടിൽ ഇരിക്കണം എന്നും കളക്ടർ ആവശ്യപ്പെട്ടു. ഈ അവധി സൽമാനും, സൽമാനെ പോലെ സ്പോർട്സിനേ സ്നേഹിക്കുന്ന, എല്ലാ കൊച്ചു കൂട്ടുകാർക്കും ആയി ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നാണ് കുറിപ്പ്.

വലിയ സ്വപ്‌നങ്ങൾ കാത്തുസൂക്ഷിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്ന എല്ലാ കൂട്ടുകാർക്കും, അവ യാഥാർഥ്യമാവട്ടെ എന്നാശംസിക്കുന്നു. വലിയ നേട്ടങ്ങളിലേക്ക് ഓടി കുതിക്കുവാൻ സൽമാനും സാധിക്കട്ടെയെന്നുമാണ് അവധി പ്രഖ്യാപിച്ച് കൊണ്ടുള്ള കുറിപ്പിൽ കളക്ടർ അർജുൻ പാണ്ഡ്യൻ വിശദമാക്കുന്നത്. കഴിഞ്ഞ മാസം അവസാനം സെന്റ് മേരീസ് യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി അർജുൻ പാണ്ഡ്യൻ കളക്ട‍ർ സാറിനെ ഓടി തോൽപ്പിച്ചാൽ സ്കൂളിന് അവധി തരുമോയെന്ന് ചോദിച്ചത്. പിന്നാലെ പാലപ്പിള്ളിയിൽ വച്ച് നടന്ന 12 കിലോമീറ്റ‍ർ മാരത്തോണിൽ ഇരുവരും ഒരുമിച്ച് ഫിനിഷ് ചെയ്യുകയും ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം

 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്