പുഴയില്‍ കാൽ കഴുകുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു; 13 കാരന് ദാരുണാന്ത്യം

Published : Aug 13, 2023, 09:12 PM ISTUpdated : Aug 14, 2023, 01:02 AM IST
പുഴയില്‍ കാൽ കഴുകുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു; 13 കാരന് ദാരുണാന്ത്യം

Synopsis

പുഴയുടെ തൊട്ടടുത്ത് കൂട്ടുകാരനൊപ്പം കളിക്കാനെത്തിയതായിരുന്നു താഹ. കാൽ കഴുകുന്നതിനിടെ മുങ്ങിപോവുകയായിരുന്നു. ഉടൻ തലശ്ശേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

കണ്ണൂർ: കണ്ണൂർ മൊകേരി ചാടാലപ്പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. ചുണ്ടങ്ങാപ്പൊയിൽ സ്വദേശി മുഹമ്മദ് താഹ (13) ആണ് മരിച്ചത്. ചുണ്ടങ്ങപൊയിൽ ഹയർസെക്കന്ററി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് താഹ. വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. പുഴയുടെ തൊട്ടടുത്ത് കൂട്ടുകാരനൊപ്പം കളിക്കാനെത്തിയതായിരുന്നു താഹ. കാൽ കഴുകുന്നതിനിടെ മുങ്ങിപോവുകയായിരുന്നു. ഉടൻ തലശ്ശേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

അതേസമയം, പാലക്കാട് ബന്ധു വീട്ടിലേക്ക് വിരുന്ന് വന്ന 7 വയസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. ഷൊർണൂർ കറുമതി പറമ്പിൽ അമീറിന്റെ മകൻ മുഹമ്മദ് അക്രം ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് രണ്ടേമുക്കാലോടെ ആയിരുന്നു അപകടം. ബന്ധു വീട്ടിൽ വീടിരിക്കൽ ചടങ്ങിന് എത്തിയതായിരുന്നു മുഹമ്മദ് അക്രം. ഉച്ചയോടെ കുട്ടിയ കാണാതാവുകയായിന്നു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് സമീപത്തെ കുളത്തിൽ കുട്ടിയെ കാണുന്നത്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

അതിനിടെ, ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പരുതൂർ പരുതൂർ കൊടുമുണ്ട സ്വദേശി നി ജേഷ് (32) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ആറേ മുക്കാലോടെ  വെള്ളിയാങ്കല്ല് പൈതൃക പാർക്കിന് സമീപത്തെ പുഴയിൽ ആയിരുന്നു അപകടം.  കുളിക്കാൻ ഇറങ്ങിയ സമയത്ത് പുഴയുടെ ആഴം കൂടിയ ഭാഗത്ത് മുങ്ങിപ്പോവുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇയാളെ കണ്ടെത്തിയത്. 

PREV
click me!

Recommended Stories

ദാരുണം! തൃശൂരിൽ അമ്മയുടെ മടിയിൽ ഇരുന്ന ഒന്നര വയസുകാരന്റെ മുഖത്ത് കടിച്ച് തെരുവ് നായ; കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ ക​യ​റാൻ നിന്നതും കുഴഞ്ഞു വീണു, തി​രു​വ​ല്ലത്ത് 73കാരിക്ക് ദാരുണാന്ത്യം