പ്രാക്ടിക്കൽ പരീക്ഷയ്ക്കിടെ സ്കൂൾ വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം; പ്ലസ്ടു അധ്യാപകന് ഏഴുവർഷം കഠിന തടവ്

Published : Dec 04, 2023, 03:05 PM ISTUpdated : Dec 04, 2023, 09:40 PM IST
പ്രാക്ടിക്കൽ പരീക്ഷയ്ക്കിടെ സ്കൂൾ വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം; പ്ലസ്ടു അധ്യാപകന് ഏഴുവർഷം കഠിന തടവ്

Synopsis

ഏഴു വര്‍ഷത്തെ കഠിന തടവിന് പുറമെ 50000 രൂപ പിഴയും അടയ്ക്കണം

കോഴിക്കോട്: കോഴിക്കോട് അഴിയൂരില്‍ പരീക്ഷക്കെത്തിയ പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ ഹാളില്‍ വെച്ച് ലൈംഗിക അതിക്രമം നടത്തിയ കേസില്‍ അധ്യാപകന് ഏഴു വര്‍ഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. ഹയര്‍സെക്കന്‍ഡറി അധ്യാപകനായ വടകര മേമുണ്ട, സ്വദേശി അഞ്ചുപുരയിൽ ലാലുവിനെയാണ് നാദാപുരം പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. ഈ വർഷം ഫെബ്രുവരി 22 നായിരുന്നു കേസിനാസ്പദമായ സംഭവം. പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനിക്ക് നേരെയായിരുന്നു മേമുണ്ട, സ്വദേശി അഞ്ചുപുരയിൽ ലാലു എന്ന അധ്യാപകന്‍ ലൈംഗിക അതിക്രമം കാട്ടിയത്. പരീക്ഷ ഡ്യൂട്ടിക്കെത്തിയ അധ്യാപകന്‍റെ അതിക്രമത്തിന് മറ്റൊരു കുട്ടിയും സാക്ഷിയായിരുന്നു. പിറ്റേ ദിവസം തന്നെ ഇരയായ പെണ്‍കുട്ടി പൊലീസിനെ സമീപിക്കുകയായിരുന്നു. പോക്സോ ആക്ട് പ്രകാരം അഞ്ചു വര്‍ഷവും ബാലനീതി വകുപ്പ് പ്രകാരം 2 വര്‍ഷവുമാണ് പ്രതിക്ക് നാദാപുരം അതിവേഗ കോടതി ശിക്ഷ വിധിച്ചത്. അമ്പതിനായിരം രൂപയും പിഴയടയ്ക്കണം. 13 സാക്ഷികളയും 21 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു.കഴിഞ്ഞ മാസമാണ് കേസിന്റെ വിചരണ തുടങ്ങിയത്.

'കേരളത്തിന്‍റെ വായ്പാ പരിധി വര്‍ധിപ്പിക്കാന്‍ പൊതു നിബന്ധനകളില്‍ ഇളവു വരുത്താന്‍ കഴിയില്ല': നിര്‍മല സീതാരാമന്‍

കരിപ്പൂര്‍ അടക്കം രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്ക്കരിക്കാന്‍ കേന്ദ്രം

 

 

PREV
Read more Articles on
click me!

Recommended Stories

'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു
പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞുവീണു, മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാ‍ർത്ഥിക്ക് ദാരുണാന്ത്യം