Asianet News MalayalamAsianet News Malayalam

'കേരളത്തിന്‍റെ വായ്പാ പരിധി വര്‍ധിപ്പിക്കാന്‍ പൊതു നിബന്ധനകളില്‍ ഇളവു വരുത്താന്‍ കഴിയില്ല': നിര്‍മല സീതാരാമന്‍

പൊതു വിപണിയില്‍ നിന്നും കടമെടുക്കാനുളള  പരിധിയില്‍ 23,852 കോടി രൂപയുടെ വായ്പ എടുക്കുന്നതിന് ഇതിനകം തന്നെ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

'General conditions cannot be relaxed to increase Kerala's credit limit': Nirmala Sitharaman
Author
First Published Dec 4, 2023, 2:50 PM IST

കേരളത്തിന്‍റെ വായ്പാ പരിധി വര്‍ദ്ധിപ്പിക്കാനായി  നിലവിലെ നിബന്ധനകളില്‍ ഇളവു വരുത്താന്‍ കഴിയില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍. നിലവിലെ വായ്പാപരിധിക്ക് പുറമെ കേരളത്തിന്‍റെ മൊത്ത ആഭ്യന്തര ചരക്ക് സേവന ഉല്പാദനത്തിന്‍റെ ഒരു ശതമാനം കൂടി വായ്പ അധികമായ എടുക്കാൻ അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നെതും ധനമന്ത്രി ചൂണ്ടിക്കാട്ടി.  പൊതു വിപണിയില്‍ നിന്നും കടമെടുക്കാനുളള  പരിധിയില്‍ 23,852 കോടി രൂപയുടെ വായ്പ എടുക്കുന്നതിന് ഇതിനകം തന്നെ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.  മറ്റ് സ്രോതസ്സുകളില്‍ നിന്നുളള വായ്പ സംസ്ഥാന സര്‍ക്കാരിന്‍റെ സമയാസമയങ്ങളിലുളള ആവശ്യപ്രകാരം എടുക്കാവുന്നതാണെന്നം നിർമല സീതാരാമൻ വ്യക്തമാക്കി. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ക്കാണ് പാർലമെന്‍റില്‍ ധനമന്ത്രി മറുപടി നല്‍കിയത്. 

കരിപ്പൂര്‍ അടക്കം രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്ക്കരിക്കാന്‍ കേന്ദ്രം

Latest Videos
Follow Us:
Download App:
  • android
  • ios