മതിലുകളെ കാൻവാസാക്കി കുട്ടിക്കലാകാരൻമാർ; വരച്ചിടുന്നത് നവോത്ഥാന സന്ദേശങ്ങൾ

Published : Jan 30, 2019, 07:47 PM IST
മതിലുകളെ കാൻവാസാക്കി കുട്ടിക്കലാകാരൻമാർ; വരച്ചിടുന്നത് നവോത്ഥാന സന്ദേശങ്ങൾ

Synopsis

വെറുതെ മതിലിൽ ചിത്രങ്ങൾ കോറിയിടുകയല്ല കുട്ടികൾ. ചിത്രരചനയിലൂടെ വ്യക്തമായ സന്ദേശവും സമൂഹത്തിന് നൽകുന്നുണ്ട് ഈ ഭാവി കലാകാകൻമാർ. കണ്ടും കേട്ടും വായിച്ചും അറിഞ്ഞ നവോത്ഥാന കാലഘട്ടത്തിലെ കേരള ചരിത്രം വരകളിലൂടെ പുനർജ്ജനിക്കുകയാണ് ഇവിടെ

തിരുവല്ല: കുട്ടികളിലെ സർഗ്ഗവാസന വളർത്താൻ വേറിട്ട പ്രവർത്തനങ്ങളുമായി  തിരുവനന്തപുരം കോട്ടുകാൽ പിടിഎം വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂൾ. വൃത്തി ഹീനമായി കിടക്കുന്ന പഞ്ചായത്ത് മതിലുകളെ കുട്ടികൾക്ക് ചിത്രം വരയ്ക്കാൻ നൽകിയാണ് അവരിലെ ഭാവനയും കലാവാസനയും വളർത്തുന്നത്.

വെറുതെ മതിലിൽ ചിത്രങ്ങൾ കോറിയിടുകയല്ല കുട്ടികൾ. ചിത്രരചനയിലൂടെ വ്യക്തമായ സന്ദേശവും സമൂഹത്തിന് നൽകുന്നുണ്ട് ഈ ഭാവി കലാകാകൻമാർ. കണ്ടും കേട്ടും വായിച്ചും അറിഞ്ഞ നവോത്ഥാന കാലഘട്ടത്തിലെ കേരള ചരിത്രം വരകളിലൂടെ പുനർജ്ജനിക്കുകയാണ് ഇവിടെ. മിശ്രഭോജനവും, വിധവാ വിവാഹവും പ്രാചീന കാലത്തെ ശിക്ഷാവിധിയുമെല്ലാം  മതിലിൽ വരകളായി തെളിയുന്നു.

സ്കൂളിലെ വരയ്ക്കാൻ കഴിവുള്ള കുട്ടികളെ കണ്ടെത്തി പ്രത്യേകം പരിശീലനം നൽകിയാണ് ചിത്രരചനയ്ക്ക് സ്കൂൾ അധികൃതർ നേതൃത്വം നൽകുന്നത്. കോട്ടുകാൽ പഞ്ചായത്തിന്‍റെയും സർവ്വശിക്ഷാ അഭിയാന്‍റെയും സഹകരണത്തോടെയുമാണ് ചിത്രരചന.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കയറിലെ തീ അണയാതെ കിടന്നു, ഗ്യാസ് ലീക്കായതും കത്തിപ്പിടിച്ചു; തിരുവനന്തപുരത്തെ ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ വൻ തീപിടിത്തം, വൻ ദുരന്തം ഒഴിവായി
വീടിന് പുറത്തല്ല, തിരുവനന്തപുരത്തെ വീടിനകത്ത് പ്രത്യേക ഫാനടക്കം സജ്ജീകരിച്ച് യുവാവിന്‍റെ കഞ്ചാവ് തോട്ടം! കയ്യോടെ പിടികൂടി പൊലീസ്