സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

Web Desk   | Asianet News
Published : Oct 27, 2021, 06:42 AM IST
സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

Synopsis

വൈകുന്നേരം  6:45 ന് അനക്കല്ലുംപ്പാറയിലാണ് അപകടം ഉണ്ടായത്. സ്കൂട്ടർ ഓടിച്ച വ്യക്തി പരിക്കുകളോടെ അശുപത്രിയിൽ ചികിത്സയിലാണ്.

കോഴിക്കോട്: സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ (scooter accident )  യുവാവ് മരിച്ചു. കുടരഞ്ഞി (koodaranji) കൂമ്പാറ മാങ്കുന്ന് കോളനിയിൽ താമസിക്കുന്ന  ജയകൃഷ്ണൻ്റെയും  സിമിലിയുടെയും മകൻ ജയേഷ് (22)ആണ് മരണപ്പെട്ടത്. കക്കാടംപൊയിലിൽ നിന്നും കൂമ്പാറ ഭാഗത്തേക്ക് വരുകയായിരുന്ന ആക്റ്റീവ സ്കൂട്ടർ (activa scooter) ആണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. 

വൈകുന്നേരം  6:45 ന് അനക്കല്ലുംപ്പാറയിലാണ് അപകടം ഉണ്ടായത്. സ്കൂട്ടർ ഓടിച്ച വ്യക്തി പരിക്കുകളോടെ അശുപത്രിയിൽ (Hospital)  ചികിത്സയിലാണ് . ജയേഷിന്‍റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് (Kozhikode Medical College) ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സ്കൂട്ടർ എങ്ങനെയാണ് നിയന്ത്രണം വിട്ടതെന്ന് വ്യക്തമല്ല.

 അമിതവേഗമാണ് പലപ്പോഴും. സ്കൂട്ടർ യാത്രികരെ അപകടത്തിന് ഇരയാക്കുന്നതെന്ന് പോലീസ് പറയുന്നത്. ഒരു പരിധി വേഗം കൂടി കഴിഞ്ഞാൽ സ്കൂട്ടർ നിയന്ത്രിക്കുക പ്രയാസമാണ്. തകർന്ന റോഡു കൂടിയായാൽ അപകടം ഉറപ്പാണെന്നു പറയുന്നു. ശരിയായ രീതിയിൽ ഹെൽമറ്റ് ധരിച്ചാൽ ഒരു പരുധി വരെ തലയ്ക്ക് പരുക്കേൽക്കാതെ രക്ഷപ്പെടാനാകുമെന്നും പോലീസ്.

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി