നിലമ്പൂർ ടൗണിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു, വാഹനം പൂർണ്ണമായും കത്തിനശിച്ചു

Published : Jul 19, 2026, 09:05 PM IST
Fire Accident

Synopsis

നിലമ്പൂർ ടൗണിൽ നിർത്തിയിട്ടിരുന്ന ഒരു സ്കൂട്ടറിന് തീപിടിച്ച് വാഹനം പൂർണ്ണമായും കത്തിനശിച്ചു.

മലപ്പുറം: നിലമ്പൂര്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് അപ്രതീക്ഷിതമായി തീപിടിച്ചു. തീ ആളിപ്പടര്‍ന്നതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. നിലമ്പൂര്‍ സി.എന്‍.ജി റോഡിലെ അല്‍ ഐന്‍ കണ്ണാശുപത്രിക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനത്തിനാണ് തീപിടിച്ചത്. മറ്റൊരു യാത്രക്കാരന്‍ തന്റെ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യാനായി ഇവിടെയെത്തിയപ്പോഴാണ് തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. വാഹനം ഓടിച്ചയാള്‍ ഇറങ്ങിയ ഉടനെയായിരുന്നു ഇത്.

അപകടം മണത്ത ഇയാള്‍ തന്റെ സ്‌കൂട്ടര്‍ വേഗത്തില്‍ പുറകിലേക്ക് മാറ്റിയതിനാല്‍ വലിയൊരു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. നിമിഷങ്ങള്‍ക്കകം പുക ഉയര്‍ന്ന സ്‌കൂട്ടറില്‍ നിന്ന് തീ ആളിപ്പടരുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റൊരു ഇരുചക്രവാഹനം കൂടി ഉടന്‍ തന്നെ അവിടെയുണ്ടായിരുന്നവര്‍ പുറകിലേക്ക് വലിച്ചുമാറ്റിയതിനാല്‍ അതിനും കേടുപാടുകള്‍ സംഭവിച്ചില്ല. ജനത്തിരക്കുള്ള ആശുപത്രി പരിസരത്ത് തീ പടര്‍ന്നത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. വിവരമറിഞ്ഞ് ഉടന്‍ തന്നെ സ്ഥലത്തെത്തിയ നിലമ്പൂര്‍ അഗ്‌നിരക്ഷാസേന സമയോചിതമായി ഇടപെട്ട് തീ പൂര്‍ണ്ണമായും അണച്ചതുകൊണ്ടാണ് തൊട്ടടുത്തുള്ള ആശുപത്രി കെട്ടിടത്തിലേക്കും മറ്റ് വാഹനങ്ങളിലേക്കും തീ പടരാതിരുന്നത്.

സംഭവത്തില്‍ ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടി ല്ല. സ്‌കൂട്ടറിന് തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വാഹനങ്ങളില്‍ അസാധാരണമായ ചൂട്, പുക, ഗന്ധം തുടങ്ങിയവ ശ്രദ്ധയില്‍ പ്പെട്ടാല്‍ ഉടന്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയും അഗ്‌നിരക്ഷാ സേനയെ വിവരം അറിയിക്കുകയും വേണമെന്ന് അധികൃതര്‍ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജനറൽ ടിക്കറ്റെടുത്ത് റിസർവേഷൻ കോച്ചിൽ യാത്ര; വനിതാ കോച്ചിലേക്ക് മാറാൻ പറഞ്ഞ ടിടിഇയെ യുവതി മർദിച്ചതായി പരാതി
ദേശാഭിമാനിയിലെ 'കള്ളൻ വിജയൻ' വിവാദം; മാറ്റിവച്ച ലേഖനം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച് ലേഖകൻ ടി സി രാജേഷ്