റോഡിലെ കുഴിയിൽ പെട്ട് വീണ്ടും അപകടം; സ്കൂട്ടര്‍ യാത്രികയായ വീട്ടമ്മ ടിപ്പർ ഇടിച്ച് മരിച്ചു

Published : Jun 15, 2023, 11:41 AM ISTUpdated : Jun 15, 2023, 11:51 AM IST
റോഡിലെ കുഴിയിൽ പെട്ട് വീണ്ടും അപകടം; സ്കൂട്ടര്‍ യാത്രികയായ വീട്ടമ്മ ടിപ്പർ ഇടിച്ച് മരിച്ചു

Synopsis

നെന്മാറ അളുവശ്ശേരി ശ്രീവള്ളി സദനത്തിൽ മണികണ്ഠന്റെ ഭാര്യ രമ്യ  (രേവതി) ആണ് മരിച്ചത്. 36 വയസായിരുന്നു.

പാലക്കാട്: റോഡിലെ കുഴിയിൽ പെട്ട് നിയന്ത്രണം തെറ്റിയ സ്കൂട്ടറിന് പിന്നിൽ നിന്ന് വീണ വീട്ടമ്മ ടിപ്പർ ഇടിച്ചു മരിച്ചു. നെന്മാറ അളുവശ്ശേരി ശ്രീവള്ളി സദനത്തിൽ മണികണ്ഠന്റെ ഭാര്യ രമ്യ  (രേവതി) ആണ് മരിച്ചത്. 36 വയസായിരുന്നു.

മംഗലം–ഗോവിന്ദാപുരം സംസ്ഥാന പാതയിൽ എലവഞ്ചേരി കരിങ്കുളത്ത് വച്ചായിരുന്നു അപകടം. മണികണ്ഠനും ഭാര്യയും നെന്മാറ ഭാഗത്ത് നിന്ന് കൊല്ലങ്കോടു ഭാഗത്തേക്ക് പോകുകയായിരുന്നു. കരിങ്കുളത്തെ ദേശസാൽകൃത ബാങ്ക് ശാഖയുടെ മുൻവശത്ത് വച്ച് റോഡിലെ താഴ്ചയിൽപ്പെട്ട് നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് മണികണ്ഠൻ റോഡരികിലേക്കും ഭാര്യ രമ്യ റോഡിലേക്കും വീഴുകയായിരുന്നു. വീഴ്ചയിൽ ടിപ്പറിന്റെ പിൻഭാഗത്തെ ടയർ കയറിയാണ് രമ്യയുടെ മരണം. സംഭവത്തിൽ കൊല്ലങ്കോട് പൊലീസ് കേസെടുത്തു.

Also Read: സംസ്ഥാനത്തെ വിറപ്പിച്ച് പനി; ദിവസവും ചികിത്സ തേടുന്നത് പതിനായിരത്തോളം പേർ, ആശങ്കയായി എലിപ്പനിയും ഡെങ്കിയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം...

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു