
താനൂർ: മലപ്പുറത്ത് വാഹന പരിശോധനക്കിടെ മാനസിക അസ്വാസ്ഥ്യം നേരിടുന്ന യുവാവ് പൊലീസിനെ ആക്രമിച്ചു. താടിയിൽ കടിയേറ്റ പോലീസുകാരന് പ്ലാസ്റ്റിക് സർജറി. താനൂർ ഒഴൂർ വെട്ടുകുളത്താണ് വാഹന പരിശോധനക്കിടെ യുവാവ് പിടിയിലായത്. ഹെൽമെറ്റ് ധരിക്കാത്തതായിരുന്നു കുറ്റം.
തുടർന്ന് റോഡരികിൽ നടന്ന വാക്ക് തർക്കം അടുത്തുള്ള വീട്ടുമുറ്റത്തേക്ക് നീങ്ങി. ഇതിനിടയിൽ യുവാവ് അക്രമാസക്തനായി. ഇവിടെയുണ്ടായിരുന്ന ചെടിച്ചട്ടി യുവാവ് എസ്ഐ ക്ക് നേരെ വലിച്ചെറിഞ്ഞു. ഭാഗ്യം കൊണ്ടാണ് എസ്ഐ രക്ഷപ്പെട്ടത്. ഇതിനിടയിൽ താനൂർ സ്റ്റേഷനിലെ സിപിഒ പ്രശോഭിനെ കടിച്ചു.
താടിയിൽ കടിയേറ്റ പോലീസുകാരന് പ്ലാസ്റ്റിക് സർജറി വേണ്ടി വന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിയിലാണ് ചികിത്സ തേടിയത്. ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് യുവാവിനെ കീഴടക്കാൻ സാധിച്ചത്. വർഷങ്ങളായി ചികിത്സ തേടുന്ന ആളാണ് പരാക്രമം കാട്ടിയതെന്ന് പൊലീസ് അറിയിച്ചു.
ആഴിമലയിലെ കിരണിന്റെ മരണം : പെൺസൃഹൃത്തിന്റെ സഹോദരൻ അറസ്റ്റിൽ
കോഴിക്കോട്ടെ കുട്ടിക്കടത്ത്: പെരുമ്പാവൂരിൽ പാസ്റ്റർ അറസ്റ്റിൽ
പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്ലസ് ടു വിദ്യാർഥി അറസ്റ്റില്‍
തൃത്താല : ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്ലസ് ടു വിദ്യാർഥിയെ ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. തൃത്താല മണ്ഡലത്തിലെ പ്രമുഖ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിനിയെ ആണ് എടപ്പാൾ പ്ലസ് ടു പഠിക്കുന്ന വിദ്യാർത്ഥി ഗർഭിണിയാക്കിയത്.
ഇൻസ്റ്റാഗ്രാം വഴിയാണ് പെൺകുട്ടി മലപ്പുറം സ്വദേശിയായ പ്ലസ് ടു വിദ്യാർഥിയെ പരിചയപ്പെടുന്നത്. തുടർന്ന് വീട്ടിൽ ആളില്ലാത്ത ദിവസം വിദ്യാർഥി വീട്ടിലെത്തി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു. വീട്ടിൽ ആളില്ലാത്ത സമയം നിരവധി തവണ പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് ലഭിക്കുന്ന സൂചനകൾ.
സ്വകാര്യ ആശുപത്രിയിൽ നിന്നു മാണ് പോലീസിന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്ലസ് ടു വിദ്യാർഥി പിടിയിലാവുന്നത്.
ഇൻസ്റ്റഗ്രാം വഴി എട്ടാം ക്ലാസുകാരിയുമായി പ്രണയത്തിലായി കണ്ണൂര് നിന്നും കുറ്റനാട്ടേക്ക് പെൺകുട്ടിയെ കാണാനെത്തിയ മറ്റൊരു യുവാവിനെയും ബന്ധുവിനേയും ചാലിശ്ശേരി പോലീസ് ഉപദേശം നൽകി തിരിച്ചയച്ചിരുന്നു.
പ്രായപൂർത്തിയാവാത്ത കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ സംഭവിക്കുന്ന ചതിക്കുഴികളിലേക്കാണ് വർദ്ധിച്ചു വരുന്ന ഇത്തരം സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്.