കാക്കാഴത്ത് കടൽക്ഷോഭം രൂക്ഷം, നിരവധി വീടുകൾ തകർച്ചാ ഭീഷണികൾ

Published : Aug 20, 2024, 10:09 AM ISTUpdated : Aug 20, 2024, 10:11 AM IST
കാക്കാഴത്ത് കടൽക്ഷോഭം രൂക്ഷം, നിരവധി വീടുകൾ തകർച്ചാ ഭീഷണികൾ

Synopsis

കടലാക്രമണത്തെ തടയാൻ 8 പുലിമുട്ടുകളും കടൽ ഭിത്തിയും നിർമിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ 3 വർഷം പിന്നിട്ടിട്ടും പ്രഖ്യാപനം കടലാസിലൊതുങ്ങിയതോടെ തീരദേശവാസികൾ ദുരിതത്തിലാണ്.

അമ്പലപ്പുഴ: കാക്കാഴത്ത് കടൽക്ഷോഭം രൂക്ഷത്തെ തുടർന്ന് നിരവധി വീടുകൾ തകർച്ചാ ഭീഷണിയിൽ. ഞായറാഴ്ച മുതലാണ് ഇവിടെ കടൽക്ഷോഭം രൂക്ഷമായത്. തകർന്നു കിടക്കുന്ന കടൽ ഭിത്തിക്ക് മുകളിലൂടെയാണ് ശക്തമായ തിരമാല ആഞ്ഞടിക്കുന്നത്. താൽക്കാലികമായി സ്ഥാപിച്ച ടെട്രാപോഡുകളും കടലെടുത്തു. പ്രദേശത്തെ നിരവധി വീടുകളും തകർച്ചാ ഭീഷണിയിലാണ്. ഈ പ്രദേശത്ത് പുലിമുട്ട്, കടൽ ഭിത്തി നിർമാണത്തിനായി 48 കോടി രൂപയുടെ പദ്ധതിക്ക് 2021ൽ ടെണ്ടർ ചെയ്താണ്. ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കാക്കാഴത്ത് നടന്ന ചടങ്ങിൽ ഇതിന്റെ പ്രഖ്യാപനവും നിർവഹിച്ചിരുന്നു.

കടലാക്രമണത്തെ തടയാൻ 8 പുലിമുട്ടുകളും കടൽ ഭിത്തിയും നിർമിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ 3 വർഷം പിന്നിട്ടിട്ടും പ്രഖ്യാപനം കടലാസിലൊതുങ്ങിയതോടെ തീരദേശവാസികൾ ദുരിതത്തിലാണ്. അടിയന്തിരമായി കടൽ ഭിത്തിയുടെ അറ്റകുറ്റപ്പണിയെങ്കിലും നടത്തിയില്ലെങ്കിൽ നിരവധി വീടുകൾ കടലെടുക്കുന്ന സ്ഥിതിയാണിവിടെ. 

Asianet News Live

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്