പ്രതികൂല കാലാവസ്ഥയിലും മൂഴിക്കുളത്ത് 3വയസുകാരിക്കായി തെരച്ചിൽ, കണ്ടെത്തും വരെ തുടരുമെന്ന് റോജി എം ജോൺ

Published : May 20, 2025, 12:29 AM ISTUpdated : May 22, 2025, 10:35 AM IST
പ്രതികൂല കാലാവസ്ഥയിലും മൂഴിക്കുളത്ത് 3വയസുകാരിക്കായി തെരച്ചിൽ, കണ്ടെത്തും വരെ തുടരുമെന്ന് റോജി എം ജോൺ

Synopsis

മേഖലയിൽ മഴ തുടരുകയാണെങ്കിലും കുട്ടിയെ കണ്ടെത്തുന്നത് വരെ തെരച്ചിൽ തുടരുമെന്നാണ് റോജി എം ജോൺ എംഎൽഎ വിശദമാക്കുന്നത്

മൂഴിക്കുളം: തിരുവാങ്കുളത്ത് കാണാതായ മൂന്നുവയസുകാരിക്കായി കനത്ത മഴയെ അവഗണിച്ചും തിരച്ചിൽ തുടരുന്നു. കല്യാണിയെന്ന മൂന്ന് വയസുകാരിയേയാണ് അമ്മയ്ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ കാണാതായത്. കുട്ടിയെ ഉപേക്ഷിച്ചതാണെന്നതടക്കമുള്ള  പരസ്പര വിരുദ്ധമായ മൊഴികളാണ് അമ്മ നൽകുന്നത്. അമ്മയ്ക്ക് മാനസിക വെല്ലുവിളികളുണ്ടെന്ന സൂചനയാണ് ബന്ധുക്കളും നൽകുന്നത്.

മേഖലയിൽ മഴ തുടരുകയാണെങ്കിലും കുട്ടിയെ കണ്ടെത്തുന്നത് വരെ തെരച്ചിൽ തുടരുമെന്നാണ് റോജി എം ജോൺ എംഎൽഎ വിശദമാക്കുന്നത്. സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ മൂഴിക്കുളത്ത് കല്യാണിയുമായി അമ്മ എത്തിയിട്ടുണ്ടെന്ന് വ്യക്തമാണ്.അതിനാൽ തന്നെ സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് തെരച്ചിൽ ശക്തമാക്കുമെന്നും എംഎൽഎ വിശദമാക്കുന്നു. കുഞ്ഞിനെ കണ്ടെത്തുന്നത് വരെ തെരച്ചിൽ തുടരണമെന്നാണ് ആവശ്യമെന്നും റോജി എം ജോൺ പ്രതികരിച്ചു. കനത്ത മഴയും ഇരുട്ടും അടക്കമുള്ള നിരവധി പ്രതിബന്ധങ്ങളുണ്ടെങ്കിലും തെരച്ചിൽ തുടരുമെന്നും എംഎൽഎ വിശദമാക്കി.

മൂഴിക്കൂളം പാലത്തിന് സമീപത്തെ മേഖലയിലും തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയെ അവഗണിച്ചാണ് പൊലീസും മറ്റ് സേനകളും നാട്ടുകാരും ചേർന്നുള്ള പൊലീസ് തെരച്ചിൽ നടക്കുന്നത്. ചാലക്കുടി പുഴയ്ക്ക് കുറുകെയാണ് സ്കൂബാ ടീം അടക്കമുള്ള തെരച്ചിൽ നടത്തുന്നത്. പുഴയിൽ ഒഴുക്ക് ശക്തമായതിനാൽ വളരെ ദുഷ്കരമായ ദൌത്യമാണ് പൊലീസും നാട്ടുകാരും ഏറ്റെടുത്തിട്ടുള്ളത്. 

നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് കല്യാണിയുടെ അമ്മയുള്ളത്. കുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ അകൽച്ചയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. അമ്മ വ്യക്തമായി സംസാരിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്.കുടുംബപരമായി പ്രശ്നങ്ങൾ നിലവിലുള്ളതിനാൽ കുട്ടിയെ അച്ഛൻ്റെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഇവിടെ നിന്നാണ് അമ്മ കുട്ടിയെ കൊണ്ടുപോയത്.പ്രദേശവാസികൾ ചെറുവള്ളങ്ങളിലടക്കം പുഴയിൽ തെരച്ചിൽ നടത്തുന്നുണ്ട്. 

സാധാരണ ഗതിയിൽ പ്രതികൂല സാഹചര്യങ്ങളിൽ തെരച്ചിലിന് ഇറങ്ങുന്നവരുടെ സുരക്ഷ പരിഗണിച്ച് രാത്രി വൈകിയുള്ള തെരച്ചിൽ നടത്താറില്ലെങ്കിലും കാണാതായത് പിഞ്ചുകുഞ്ഞായതിനാൽ പൊലീസ് തെരച്ചിൽ തുടരുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുന്നറിയിപ്പില്ലാതെ സർവ്വീസ് റദ്ദാക്കി, ടിക്കറ്റ് തുക റീഫണ്ട് നൽകിയില്ല; എയർ ഏഷ്യയ്ക്കെതിരെ തൃശൂർ ഉപഭോക്തൃ കമ്മീഷൻ വിധി
മാസ്കില്ല, ഹെൽമറ്റില്ല, ബൈക്കിന് കൈകാണിച്ച പൊലീസുകാരനെ ഇടിച്ചിട്ട് രക്ഷപ്പെട്ടു; യുവാവിന് 2.5 വർഷം തടവും പിഴയും, ശിക്ഷ 2020ലെ കേസിൽ