ഇരുട്ടും മഴയും അവഗണിച്ച് തെരച്ചിൽ, മരത്തടിയിൽ തട്ടിക്കിടന്ന് കല്യാണിയുടെ മൃതദേഹം, കണ്ണീരിൽ നാട്ടുകാർ

Published : May 20, 2025, 03:32 AM ISTUpdated : May 22, 2025, 10:39 AM IST
ഇരുട്ടും മഴയും അവഗണിച്ച് തെരച്ചിൽ, മരത്തടിയിൽ തട്ടിക്കിടന്ന് കല്യാണിയുടെ മൃതദേഹം, കണ്ണീരിൽ നാട്ടുകാർ

Synopsis

ഏഴ് മണിയോടെ കല്യാണിയുമൊന്നിച്ച് സന്ധ്യ മൂഴിക്കുളം പാലത്തിൽ എത്തിയെന്ന് സ്ഥിരീകരിക്കാൻ സാധിച്ചതോടെയാണ് തെരച്ചിൽ പുഴയിലേക്ക് കേന്ദ്രീകരിച്ചത്.

ആലുവ:ആലുവയിൽ കാണാതായ മൂന്ന് വയസുകാരിയ്ക്കായി നടത്തിയത് അസാധാരണ രീതിയിലെ തെരച്ചിൽ. മരത്തടിയിൽ തട്ടി നിൽക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയതോടെ കണ്ണീരിൽ മുങ്ങി ആലുവ. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെയാണ് തിരുവാങ്കുളത്ത് നിന്ന് നിന്ന് അമ്മയ്ക്കൊപ്പം പോയ മൂന്ന് വയസുകാരിയെ കാണാതായതായി വിവരങ്ങൾ പുറത്ത് വന്നത്.അംഗനവാടിയിൽ നിന്ന് സന്ധ്യ കൂട്ടിക്കൊണ്ട് വന്ന മകളെ വീട്ടിലേക്ക് കൊണ്ട് വരാത്തതിനേ തുടർന്നായിരുന്നു ഇത്. വീട്ടുകാരുടെ ചോദ്യം ചെയ്യലിൽ ബസിൽ വച്ച് മകളെ നഷ്ടമായെന്നും പിന്നീട് മകളെ എവിടെ വച്ച് കാണാതായെന്നുമുള്ള പ്രതികരണങ്ങൾ കല്യാണിയുടെ അമ്മ സന്ധ്യ നടത്തിയത്. 

പിന്നാലെ ചെങ്ങമനാട് പൊലീസ് സന്ധ്യയെ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഇതിലാണ് മൂഴിക്കുളം ഭാഗത്തെ പാലത്തിന് സമീപത്തായി കുഞ്ഞിനെ ഉപേക്ഷിച്ചതായി വിശദമായത്. പ്രതികൂല കാലാവസ്ഥയിൽ സാധാരണ ഗതിയിലെ പ്രോട്ടോക്കോളുകൾ മറികടന്നായിരുന്നു കല്യാണിക്കായി നടത്തിയ തെരച്ചിൽ. സംഭവ സ്ഥലത്ത് സന്ധ്യയെ എത്തിച്ച് ഇവർ ചൂണ്ടിക്കാണിച്ച ഭാഗത്തായി തെരച്ചിൽ നടത്തിയിരുന്നു. എട്ടര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ മൂഴിക്കുളം പാലത്തിനടിയിലെ പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

പുഴയുടെ നടുവിലെ തൂണിനടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് ആലുവയിലെ സ്കൂബാ ടീം അറിയിച്ചു. വെള്ളത്തിൽ തടികൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു കല്യാണിയുടെ മൃതദേഹമുണ്ടായിരുന്നത്. സന്ധ്യ കല്യാണിയെ കൂടാതെ വീട്ടിലെത്തിയപ്പോൾ മാത്രമാണ് കുഞ്ഞിനെ കാണാതായതായി വിവരം വന്നത്. തെരച്ചിൽ പുരോഗമിക്കുന്ന സമയത്ത് കല്യാണിയുടെ പിതാവും മൂഴിക്കുളത്ത് എത്തിയിരുന്നു. ഭർത്താവും ഭാര്യയും സംസാരിക്കുമ്പോൾ തന്നെ ദാമ്പത്യ പ്രശ്നങ്ങൾ ഉള്ളതായി മനസിലാക്കാൻ കഴിഞ്ഞിരുന്നുവെന്നാണ് സന്ധ്യയുടെ ബന്ധു വിശദമാക്കുന്നത്. കുടുംബ പ്രശ്നങ്ങളേ തുടർന്ന് സന്ധ്യ സ്വന്തം വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. 

നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് കല്യാണിയുടെ അമ്മയുള്ളത്. കുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ അകൽച്ചയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. അമ്മ വ്യക്തമായി സംസാരിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്.കുടുംബപരമായി പ്രശ്നങ്ങൾ നിലവിലുള്ളതിനാൽ കുട്ടിയെ അച്ഛൻ്റെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഇവിടെ നിന്നാണ് അമ്മ കുട്ടിയെ കൊണ്ടുപോയത്.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ