രഹസ്യവിവരം ലഭിച്ചത് സിവിൽ പൊലീസ് ഓഫീസർക്ക്; ഒട്ടും വൈകിയില്ല, രാത്രി തന്നെ സ്ഥലത്തെത്തി തമ്പടിച്ചു, ആങ്ങാമൂഴിയിൽ 2500 ലിറ്റർ കോട പിടികൂടി

Published : Aug 23, 2026, 05:49 PM IST
pathanamthitta

Synopsis

സിവിൽ എക്സൈസ് ഓഫീസർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രി തന്നെ എക്സൈസ് സംഘം വനമേഖലയിൽ തമ്പടിച്ചത്.

പത്തനംതിട്ട: പത്തനംതിട്ട പഞ്ഞിപ്പാറ ആങ്ങാമൂഴിയിൽ എക്സൈസ് നടത്തിയ റെയിഡിൽ 2500 ലിറ്റർ കോ‌‌ട കണ്ടെത്തി. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാ​ഗമായിട്ടായിരുന്നു പരിശോധന. പത്തനംതിട്ട ജില്ലയിൽ നടന്ന ഏറ്റവും വലിയ റെയിഡാണിത്. വനമേഖലയോ‌ട് ചേർന്ന രഹസ്യ സ്ഥലത്താണ് ഇത്രയും വൻതോതിൽ കോട കണ്ടെത്തിയത്. ചാരായം നിർമിക്കുന്നതിനായി ഓണം കച്ചവടം ലക്ഷ്യമാക്കിയാണ് ഇവർ ഇത്തരത്തിൽ ഒളിസങ്കേതം ഒരുക്കിയത്. സിവിൽ എക്സൈസ് ഓഫീസർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രി തന്നെ എക്സൈസ് സംഘം വനമേഖലയിൽ തമ്പടിച്ചത്. പുലർച്ചെ മുതൽ റെയ്ഡ് തുടങ്ങിയാണ് വാറ്റ് കേന്ദ്രം കണ്ടെത്തിയത്. ഇവ പിടിച്ചെ‌ടുത്ത് നശിപ്പിച്ചിച്ചുണ്ട്. സംഘത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എക്സൈസ് സംഘം. ഇവർ ഓടിരക്ഷപ്പെട്ടിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുസ്ലിംലീഗിന് എംഎൽഎമാര്‍ ഇല്ലാത്തതിനാലാണ് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കയ്യൊഴിയുന്നതെന്ന് അനൂപ് ആന്റണി
മഹാരാഷ്ട്രയിലെ ബാരാമതിയിൽ 14 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി