'വേലി തന്നെ വിളവ് തിന്നു'! ചിക്കന്‍ സ്റ്റാളില്‍ കവര്‍ച്ച നടത്തിയത് ജീവനക്കാരന്‍ തന്നെ; 32,000 രൂപ കവർന്നു, അതിഥി തൊഴിലാളിയെയും വിട്ടില്ല

Published : Jun 29, 2026, 11:45 PM IST
Kozhikode Chicken Stall Theft

Synopsis

കോഴിക്കോട് മുക്കത്ത് ചിക്കന്‍ സ്റ്റാളില്‍ കവര്‍ച്ച നടത്തിയത് ജീവനക്കാരന്‍ തന്നെ. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ഗിരീഷാണ് മോഷണം നടത്തിയതെന്ന് കടയുടമ പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. 

കോഴിക്കോട്: ചിക്കന്‍ സ്റ്റാളിലെ ജീവനക്കാരന്‍ കടയില്‍ സൂക്ഷിച്ചിരുന്ന പണവും മറ്റ് ജീവനക്കാരുടെ മൊബൈല്‍ ഫോണും ഉള്‍പ്പെടെ കൈക്കലാക്കി കടന്നുകളഞ്ഞു. കോഴിക്കോട് മുക്കം മാര്‍ക്കറ്റിലെ 'ഫെയ്മസ്' ചിക്കന്‍ സ്റ്റാളിലാണ് മോഷണം നടന്നത്.

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഇതേ കടയിലെ ജീവനക്കാരന്‍ തന്നെയായ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ഗിരീഷാണ് മോഷണം നടത്തിയതെന്ന് വ്യക്തമാണെന്ന് കടയുടമ പറഞ്ഞു.

മോഷണം നടത്തുന്നതിന്റെ വ്യക്തമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കടയില്‍ സൂക്ഷിച്ചിരുന്ന 32,000 രൂപയും കൂടാതെ ജീവനക്കാര്‍ താമസിച്ചിരുന്ന മുറിയില്‍നിന്ന് പശ്ചിമ ബംഗാള്‍ സ്വദേശിയായ യാമിന്‍ എന്ന ജീവനക്കാരന്റെ മൊബൈല്‍ ഫോണും പ്രധാന രേഖകള്‍ അടങ്ങിയ പഴ്‌സും ഇയാള്‍ മോഷ്ടിച്ചിട്ടുണ്ട്.

കടയുടമ ആബിദ് നല്‍കിയ പരാതിയെ തുടര്‍ന്ന് മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി ശാസ്ത്രീയമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി. മോഷ്ടാവിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുട്ടനാട് എംഎൽഎയുടെ കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്; എംഎൽഎ മദ്യപിച്ച് വാഹനമോടിച്ചെന്ന ആരോപണവുമായി ഡിവൈഎഫ്ഐ, നിഷേധിച്ച് റെജി ചെറിയാൻ
പാളയം ബസ് സ്റ്റാന്‍റിന് സമീപം കഴുത്തില്‍ കത്തിവെച്ച് ഗൂഗിള്‍ പേ വഴി അയപ്പിച്ചത് 37300 രൂപ; യുവാവിനെ ഓടിച്ചിട്ട് പിടികൂടി പൊലീസ്