അടിമാലിയിൽ ഏഴ് കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ, വാങ്ങിയത് കോളേജ് വിദ്യാർത്ഥികൾക്ക് വിൽക്കാൻ

Published : Mar 05, 2022, 12:43 PM ISTUpdated : Mar 05, 2022, 12:56 PM IST
അടിമാലിയിൽ ഏഴ് കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ, വാങ്ങിയത് കോളേജ് വിദ്യാർത്ഥികൾക്ക് വിൽക്കാൻ

Synopsis

ആലപ്പുഴയിലെ കോളേജുകളിലെ വിദ്യാർത്ഥികൾക്ക് വിൽക്കാൻ ആയാണ് പ്രതികൾ കഞ്ചാവ് ഇടുക്കിയിൽ നിന്ന് വാങ്ങിയത്. 

ഇടുക്കി: അടിമാലിയിൽ ഏഴ് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ.  ആലപ്പുഴ സ്വദേശികളായ കിരൺ കിഷോർ (20), ശ്യാംലാൽ (20) എന്നിവരാണ് അടിമാലി എക്സൈസിന്റെ പിടിയിലായത്. ആലപ്പുഴയിലെ കോളേജുകളിലെ വിദ്യാർത്ഥികൾക്ക് വിൽക്കാൻ ആയാണ് പ്രതികൾ കഞ്ചാവ് ഇടുക്കിയിൽ നിന്ന് വാങ്ങിയത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതികൾ ഇക്കാര്യം വെളിപ്പെടുത്തി. 

ഇവരുപയോ​ഗിച്ച ബൈക്കും മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. അടിമാലി എക്സൈസ് റേഞ്ച് പട്രോളിം​ഗ് നടത്തുന്നതിനിടെ മെഴുകുംചാൽ - അമ്മാവൻ കുത്ത് ഭാ​ഗത്തുനിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.  KL 32 H 8592 നമ്പ‍ർ യമഹ ബൈക്കിലാണ് ഇവ‍ കഞ്ചാവ് കടത്തിയത്. 

കിരൺ കിഷോറിനെതിരെ പൊലീസ് സ്റ്റേഷനിലും എക്സൈസിലും കേസുകളുണ്ട്. ഇയാൾ മുമ്പ് ജയിൽ ശിക്ഷയനുഭവിച്ചിട്ടുണ്ട്. ഇവ‍ർക്ക് എവിടെ നിന്നാണ് കഞ്ചാവ് ലഭിച്ചതെന്നതിനെ കുറിച്ച് അന്വേഷണം നടത്തിവരികയാണ്. എക്സൈസ് ഇൻസ്പെക്ടർ പി കെ രഘുവിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രിവൻ്റീവ് ഓഫീസർമാരായ പി എച്ച് ഉമ്മർ, കെ പി ബിനു മോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ പി റോയിച്ചൻ, മീരാൻ കെ എസ് ,ശ്രീജിത്ത് എം എസ്, രാഹുൽ കെ രാജ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. 

പാലായിൽ ​ഗർഭിണിയുടെ വയറ്റിൽ ചവിട്ടി അക്രമിസംഘം, ഭർത്താവിനെ അടിച്ചുവീഴ്ത്തി; നാല് പേർ പൊലീസ് പിടിയിൽ

 

കോട്ടയം: പാലാ ഞൊണ്ടിമാക്കൽ കവലയിൽ ഗർഭിണിക്ക് (Pregnant Woman) നേരെ ആക്രമണം (Attack). ഞൊണ്ടിമാക്കൽ സ്വദേശിയായ ജിൻസിയുടെ വയറ്റിൽ ചവിട്ടി പരിക്കേൽപ്പിച്ചു. യുവതിയോട് അശ്ലീലമായി സംസാരിച്ചത് ഭർത്താവ് ചോദ്യം ചെയ്തതാണ് ആക്രമണത്തില്‍ കലാശിച്ചത്. പ്രതികള്‍ ഭർത്താവിനെ അടിച്ചുവീഴ്ത്തി. ദമ്പതിമാരെ വാഹനം ഇടുപ്പിക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്. സംഭവത്തിൽ നാല് പേർ പൊലീസ് പിടിയിലായി.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. യുവതിയോട് അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്ത ഭർത്താവ് അഖിലിനെ അക്രമി സംഘം അടിച്ചുവീഴ്ത്തി. ഇത് തടയാനെത്തിയപ്പോഴാണ് യുവതിയെ ആക്രമിച്ചത്. സംഭവത്തിൽ വർക്ക് ഷോപ്പ് ഉടമയും കൂട്ടാളികളുമായ നാല് പേർ പൊലീസ് പിടിയിലായി. വർക്ക്ഷോപ്പ് ഉടമകളായ പാറപ്പള്ളി കറുത്തേടത്ത് ശങ്കർ കെ എസ്, അമ്പാറ നിരപ്പേൽ പ്ലാത്തോട്ടത്തിൽ ജോൺസൺ, വർക്ക്ഷോപ്പിലെ തൊഴിലാളികളായ ആനന്ദ്, സുരേഷ് എന്നിവരാണ് പിടിയിലായത്. ദമ്പതിമാരെ വാഹനമിടിപ്പിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. ആറ് മാസം ഗർഭിണിയായ ജിൻസിക്ക് ആക്രമണത്തെ തുടർന്ന് രക്തസ്രാവം ഉണ്ടായി. എന്നാൽ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. ആക്രമണ ശേഷം കടന്നുകളഞ്ഞ പ്രതികളെ ഇന്ന് രാവിലെ പൊലീസ് പിടികൂടുകയായിരുന്നു. കവലയിലൂടെ പോകുന്ന സ്ത്രീകളെ പ്രതികൾ സ്ഥിരമായി അശ്ലീലം പറയാറുണ്ടെന്ന് പരാതിയുണ്ട്.

Also Read : മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത മാതാപിതാക്കളെ മര്‍ദ്ദിച്ചു, വീട് അടിച്ചുതകര്‍ത്തു; 19കാരന്‍ പിടിയില്‍

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്രിസ്മസ് തലേന്ന് വീട് പൂട്ടി ഡോക്ട‍ർ നാട്ടിലേക്ക് പോയി, വാതിൽ കുത്തിത്തുറന്ന് 10 ലക്ഷത്തിന്‍റെ ആഭരണങ്ങൾ മോഷ്ടിച്ചു
മലപ്പുറത്തെ ഹിറ്റ് കല്യാണക്കഥ! ഡ്രൈവിങ് സീറ്റില്‍ അണിഞ്ഞൊരുങ്ങി മണവാളന്‍, വിവാഹ യാത്രക്ക് സ്വന്തം ബസിൽക്കേറി വളയം തിരിച്ചു