പ്രകോപിതനായ പ്രതി മാതാപിതാക്കളെ ആക്രമിക്കുകയും ഇവരുടെ വീട് അടിച്ച് തകര്‍ക്കുകയും ചെയ്തു. സംഭവത്തിനുശേഷം പ്രതി ഒളിവില്‍ പോയി. 

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത മകളെ (Minor girl) ശല്യം ചെയ്യുന്നത് വിലക്കിയ മാതാപിതാക്കളെ മര്‍ദ്ദിക്കുകയു വീട് അടിച്ചു തകര്‍ക്കുകയും ചെയ്ത കേസില്‍ കേസില്‍ യുവാവ് അറസ്റ്റില്‍ (Youth arrested) . വടക്കേവിള ന്യൂ ഐശ്വര്യ നഗര്‍- 110 ആശാരിയഴികം വീട്ടില്‍ നിന്നു വടക്കേവിള പട്ടത്താനം നഗര്‍-165 മൈലാടുംകുന്ന് ജങ്ഷനു സമീപം വാടകയ്ക്കു താമസിക്കുന്ന സുബിന്‍ (Subin-19) ആണു കിളികൊല്ലൂര്‍ പൊലീസിന്റെ (Police) പിടിയിലായത്. ഇയാള്‍ പെണ്‍കുട്ടിയെ അപമാനിച്ചതായും പരാതിയുണ്ട്. 

മൂന്ന് മാസങ്ങള്‍ക്കു മുമ്പ് യുവാവ് പെണ്‍കുട്ടിയെ നിരന്തരം പിന്തുടര്‍ന്നിരുന്നു. ശല്യം സഹിക്കവയ്യായായപ്പോള്‍ പെണ്‍കുട്ടി മാതാപിതാക്കളോട് പരാതി പറഞ്ഞു. തുടര്‍ന്നു, മാതാപിതാക്കള്‍ ഇയാളെ പെണ്‍കുട്ടിയെ ശല്യം ചെയ്യരുതെന്ന് പറഞ്ഞ് മുന്നറിയിപ്പ് നല്‍കി. ഇതില്‍ പ്രകോപിതനായ പ്രതി മാതാപിതാക്കളെ ആക്രമിക്കുകയും ഇവരുടെ വീട് അടിച്ച് തകര്‍ക്കുകയും ചെയ്തു. സംഭവത്തിനുശേഷം പ്രതി ഒളിവില്‍ പോയി. യുവാവിനെ പിടികൂടാന്‍ എസിപി ജി ഡി വിജയകുമാറിന്റെ നേതൃത്വത്തില്‍ ജില്ലാ പൊലീസ് മേധാവി ടി നാരായണന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

പ്രത്യേക അന്വേഷണ സംഘം തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിഞ്ഞ ഇയാള്‍ തിരികെ നാട്ടിലെത്തിച്ച് അയത്തില്‍ ഭാഗത്തു നിന്നു പിടികൂടുകയായിരുന്നു. കിളികൊല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ കെ വിനോദ്, എസ്‌ഐമാരായ എ പി അനീഷ്, ജയന്‍ കെ സക്കറിയ, മധു, എഎസ്‌ഐ ഡെല്‍ഫിന്‍ ബോണിഫസ്, സിപിഒമാരായ സാജ്, പി കെ സജി എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.

കാസർകോട് ഒരേ സ്കൂളിലെ ഏഴ്‌ വിദ്യാർഥിനികൾക്ക് പീഡനം; അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: കാസർകോട്ട് ഒരേസ്കൂളിലെ ഏഴ്‌ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പൊലീസ് അന്വേഷണം തുടങ്ങി. ബേക്കൽ, അമ്പലത്തറ സ്‌റ്റേഷനുകളിലായി ഏഴ്‌ പോക്‌സോ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ടും മൂന്നും വർഷങ്ങൾക്ക് മുമ്പാണ് സംഭവങ്ങളെങ്കിലും ഇപ്പോഴാണ് പുറംലോകം അറിയുന്നത്. സ്കൂൾ കുട്ടികൾക്കായി നടത്തിയ കൗൺസലിംഗ് ക്ലാസിന് ഇടെയാണ് കുട്ടികളുടെ വെളിപ്പെടുത്തൽ. ഇതോടെ ചൈൽഡ്ലൈൻ ഇടപെട്ട് പൊലീസിൽ പരാതി നൽകുകയായിരുന്നു. നാലുപേർക്കായാണ് പൊലീസ് അന്വേഷണം. 

ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഏഴ് വിദ്യാര്‍ഥിനികള്‍ക്ക് പീഡനം നേരിട്ടതായി വെളിപ്പെടുത്തല്‍. സംഭവം പുറത്ത് വന്നത് സ്‌കൂളില്‍ നടന്ന പോക്‌സോ ബോധവല്‍ക്കരണ ക്ലാസിനിടെയാണ്. ആര്‍ക്കെങ്കിലും നേരെ പീഡന ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തുറന്ന് പറഞ്ഞാല്‍ അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് ക്ലാസ് നല്‍കിയ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതോടെയാണ് ഏഴ് വിദ്യാര്‍ഥിനികള്‍ പീഡനമേറ്റെന്ന വിവരം തുറന്ന് പറഞ്ഞത്.

ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ഹൈസ്‌കൂളിലെ ഏഴ് വിദ്യാര്‍ഥിനികളെയാണ് പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നത്. നാലു വര്‍ഷം മുമ്പ് ആറാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് അയല്‍വാസികളും അകന്ന ബന്ധത്തില്‍പ്പെട്ടവരും പീഡനത്തിനിരയാക്കിയതെന്നാണ് പെണ്‍കുട്ടികള്‍ വെളിപ്പെടുത്തിയത്.

തൊടാന്‍ പാടില്ലാത്ത സ്ഥലങ്ങളില്‍ സ്പര്‍ശിക്കുകയും തലോടുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് കുട്ടികളുടെ മൊഴി. ലൈംഗീക പീഡനം നടന്നതായി മൊഴി ലഭിച്ചിട്ടില്ലെന്നാണ് വിവരം. നാലു വര്‍ഷം മുമ്പ് നടന്ന സംഭവമായതിനാല്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥരായ ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ വി പി വിപിന്‍, എ എസ് ഐ രാജീവന്‍ എന്നിവര്‍ പറഞ്ഞു. സ്‌കൂളില്‍ പഠിക്കുന്ന വിവിധ പ്രായമുള്ള വിദ്യാര്‍ഥിനികളെ ഏഴ് വ്യത്യസ്ത സമയങ്ങളില്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി ബേക്കല്‍ പൊലീസ് പറഞ്ഞു.